ഇന്നത്തെ ലോകത്തിന് വിശുദ്ധി സാധ്യമാണെന്നു കാണിച്ചുതരുന്ന ആധുനിക വിശുദ്ധർ

ആധുനിക ലോകത്ത് വിശുദ്ധി കൈവരിക്കാനാകുമോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും സംശയിച്ചിട്ടുണ്ടോ? ആധുനിക ലോകത്തെ വിശുദ്ധരുടെ എണ്ണം ക്രമാനുഗതമായി വളരുകയാണ്. അസാധാരണമായ വിശുദ്ധിയോടെ ജീവിച്ചിരുന്ന ചിലർ നമുക്ക് പരിചിതരുമാണ്. എന്നാൽ, അധികം അറിയപ്പെടാത്ത അനേകം വിശുദ്ധരുമുണ്ട്. ആധുനിക ലോകത്ത് എങ്ങനെയാണ് വിശുദ്ധരാകേണ്ടതെന്ന് ഇവർ നമ്മെ പഠിപ്പിക്കുന്നു.

കഴിഞ്ഞ 40 വർഷത്തിനുള്ളിൽ മരണമടഞ്ഞ എന്നാൽ അധികമാരും അറിയപ്പെടാത്ത പത്ത് വിശുദ്ധരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. വാഴ്ത്തപ്പെട്ട ലിയോനെല്ല സ്ഗോർബതി

കെനിയയിലെയും സൊമാലിയയിലെയും മിഷൻ പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുകയും 2006 -ൽ കൊല്ലപ്പെടുകയും ചെയ്ത ഒരു മിഷനറിയാണ് ഇറ്റാലിക്കാരിയായ സിസ്റ്റർ ലിയോനെല്ല.

2. വാഴ്ത്തപ്പെട്ട സ്റ്റാൻലി റോഥർ

1981 -ൽ ഗ്വാട്ടിമാലയിൽ കൊല്ലപ്പെട്ട ഒക്ലഹോമയിൽ നിന്നുള്ള ഒരു പുരോഹിതനായിരുന്നു ഫാ. റോഥർ.

3. വാഴ്ത്തപ്പെട്ട മരിയ ലോറ മൈനെറ്റി

സിസ്റ്റർ ഓഫ് ക്രോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു ഇറ്റാലിയൻ സന്യാസിനിയായിരുന്നു സി. മരിയ ലോറ. പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ സഹായിക്കുന്ന ഒരു മഠത്തിന്റെ സുപ്പീരിയറായിരുന്നു ഈ സിസ്റ്റർ. 2000 -ൽ മൂന്ന് കൗമാരക്കാരായ പെൺകുട്ടികൾ ഈ സന്യാസിനിയെ കൊലപ്പെടുത്തുകയായിരുന്നു.

4. വാഴ്ത്തപ്പെട്ട ജ്യൂസെപ്പെ പുഗ്ലിസി

‘പിനോ’ എന്നറിയപ്പെടുന്ന ഫാ. പുഗ്ലിസി, അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്ന പ്രദേശത്തെ നിയന്ത്രിച്ചിരുന്ന മാഫിയയെ പരസ്യമായി വെല്ലുവിളിക്കുകയും അതിനെ തുടർന്ന് 1993 -ൽ തന്റെ 56 -ാം ജന്മദിനത്തിൽ മാഫിയ അദ്ദേഹത്തെ കൊലപ്പെടുത്തുകയുമായിരുന്നു.

5. വി. മദർ മരിയാ ഡി ലാ പുരിസിമ ഡി ലാ ക്രൂസ്

മദർ മരിയ ഒരു സ്പാനിഷ് സന്യാസിനിയായിരുന്നു. സിസ്റ്റേഴ്സ് ഓഫ് കമ്പനി ഓഫ് ക്രോസ് അംഗമായിരുന്ന സിസ്റ്റർ 1998 -ൽ മരിച്ചു. 2015 -ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

6. വാഴ്ത്തപ്പെട്ട ബെനഡിക്ട് ദസ്വ

ബെനഡിക്ട് ദസ്വ ദക്ഷിണാഫ്രിക്കയിലെ ഒരു സ്കൂൾ അദ്ധ്യാപകനും പ്രിൻസിപ്പലും ഭർത്താവും എട്ട് കുട്ടികളുടെ പിതാവുമായിരുന്നു. മന്ത്രവാദം മൂലമുണ്ടായതെന്നു കരുതുന്ന മിന്നലിനെ പ്രതിരോധിക്കാൻ നികുതി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 1990 -ൽ പ്രദേശവാസികൾ അദ്ദേഹത്തെ കൊലപ്പെടുത്തുകയാണുണ്ടായത്.

7. വി. ഡൾസ് പോണ്ടസ്

ബ്രസീലിൽ ജനിച്ച ആദ്യത്തെ സന്യാസിനിയാണ് സിസ്റ്റർ ഡൾസ്. വളരെയേറെ പാവപ്പെട്ടവരെ പരിചരിച്ച സിസ്റ്റർ സമാധാനത്തിന്റെ നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ്. 1992 -ൽ സിസ്റ്റർ ഡൾസ് മരണമടഞ്ഞു.

8. വാഴ്ത്തപ്പെട്ട അൽവാരോ ഡെൽ പോർട്ടിലോ

1982 -നും 1994 -നും ഇടയിൽ ഒപ്പസ് ഡെയുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച സ്പാനിഷ് എഞ്ചിനീയറും ബിഷപ്പുമായിരുന്നു ഡോൺ അൽവാരോ. 1994 -ൽ അദ്ദേഹം മരിച്ചു.

9. വാഴ്ത്തപ്പെട്ട ക്യാര ബഡാനോ

ക്യാര ഒരു ഇറ്റാലിയൻ കൗമാരക്കാരിയാണ്. അവൾ ഫോക്കോളാരെ പ്രസ്ഥാനത്തിലെ അംഗമായിരുന്നു. പതിനാറാമത്തെ വയസ്സിൽ അവൾക്ക് അസ്ഥിക്ക് കാൻസർ ബാധിച്ചു. രണ്ട് വർഷം രോഗത്തോട് പൊരുതി അവൾ മരണത്തിന് കീഴടങ്ങി. 1990 -ൽ അവൾ മരിച്ചു.

10. വാഴ്ത്തപ്പെട്ട ജെർസി പോപ്പിയുസ്കോ

കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ ധൈര്യപൂർവ്വം സംസാരിച്ച പോളിഷ് പുരോഹിതനായിരുന്നു ഫാ. ജെർസി. സെക്യൂരിറ്റി പോലീസിലെ മൂന്ന് ഏജന്റുമാർ 1984 -ൽ അദ്ദേഹത്തെ കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ മരണം രക്തസാക്ഷിത്വമായി അംഗീകരിച്ചു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.