വ്യാജ മതനിന്ദാ ആരോപണം: പാക്കിസ്ഥാനിൽ ക്രിസ്ത്യൻ യുവതിക്ക് നേരെ ആക്രമണം

പാക്കിസ്ഥാനിൽ വ്യാജ മതനിന്ദാ ആരോപണത്തെ തുടർന്ന് ക്രിസ്ത്യൻ യുവതി തബിത നസീർ ഗില്ലിന് നേരെ ആക്രമണം. ഒൻപത് വർഷമായി നഴ്‌സായി ജോലി ചെയ്തിരുന്ന യുവതിയെ, അക്രമികൾ ആശുപത്രിയിൽ എത്തി ഉപദ്രവിക്കുകയും പുറത്താക്കുകയും ചെയ്യുകയായിരുന്നു. കറാച്ചിയിലെ സോബ്രാജ് മെറ്റേണിറ്റി ഹോസ്പിറ്റലിൽ 30 -കാരിയായ ക്രിസ്ത്യൻ നഴ്സിനെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി.

മുഹമ്മദ് നബിയുൾപ്പെടയുള്ള പ്രവാചകന്മാരെ അധിക്ഷേപിച്ചു എന്നാരോപിച്ച് നിമിഷങ്ങൾക്കകം ആണ് ഗില്ലിന് നേരെ ആക്രമണം ഉണ്ടായത്. “മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യേശുവുണ്ട് എന്ന് പറയാൻ അവൾ അഭ്യർത്ഥിച്ചു. അവൾ മതനിന്ദ നടത്തുന്നു. ഞങ്ങൾ അവളെ കൊല്ലും. പ്രവാചകന്മാരുടെ അന്തസ്സിനായി ഞങ്ങൾ എന്തും ചെയ്യും” – ഗില്ലിനെ അടിക്കുന്നതിനിടെ മുസ്ലീം നഴ്‌സ് നസ്രീൻ ആക്രോശിച്ചു. “ഗേറ്റ് അടയ്ക്കുക. അവളെ രക്ഷപ്പെടാൻ അനുവദിക്കരുത്. അവളെ അടിക്കുക. എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളുടെ മതത്തെക്കുറിച്ച് സംസാരിച്ചത്? നിങ്ങളുടെ മൂക്ക് മുട്ടിച്ച് അല്ലാഹുവിനോട് അനുതപിക്കുക” – എന്നിങ്ങനെ ചുറ്റുമുള്ളവർ ആക്രോശിക്കുണ്ടായിരുന്നു. ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് ഒന്നാം നിലയിലേക്ക് ഗില്ലിനെ വലിച്ചിഴച്ചു. കണ്ടുനിന്ന ബുർഖ ധരിച്ച സ്ത്രീകളും അവളെ ആക്രമിച്ചു, ചിലർ ചൂല് കൊണ്ട് അടിക്കുകയും ചെയ്തു.

“ഞാൻ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല എന്ന് ഗിൽ പറയുന്നുണ്ടായിരുന്നു. “ഞാൻ ഒരു ക്രിസ്ത്യാനിയാണ്. ഞങ്ങൾ സത്യം ചെയ്യാറില്ല. എങ്കിലും ഞാൻ യേശുവും ബൈബിളും തൊട്ട് സത്യം ചെയ്യുന്നു. ഞാൻ നിരപരാധിയാണ്. ഞാൻ എന്റെ ഭർത്താവിനെ വിളിക്കട്ടെ” – ജനക്കൂട്ടത്തോട് ഗിൽ അപേക്ഷിക്കുന്നുണ്ടായിരുന്നു. പൊലീസിനെ വിളിക്കുന്നതിനുമുമ്പ് അവളെ കയറുകൊണ്ട് കെട്ടി ക്ഷമാപണം നടത്താൻ നിർബന്ധിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. സഹപ്രവർത്തകർ തമ്മിലുള്ള തെറ്റിദ്ധാരണയാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ തുടക്കത്തിൽ ഗിൽ കുറ്റം ചെയ്തിട്ടില്ലെന്നു വ്യക്തമാക്കുകയും മതനിന്ദാ ആരോപണം നീക്കുകയും അവളെ പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുകയും ചെയ്തു.

കത്തോലിക്കാ ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവർത്തകരും മതപരമായ ന്യൂനപക്ഷങ്ങളെ ഇരയാക്കാനോ വ്യക്തിഗത പ്രശ്നങ്ങൾ പരിഹരിക്കാനോ ഉപയോഗിക്കുന്നുവെന്ന് വാദിക്കുന്ന മതനിന്ദാ നിയമങ്ങൾ റദ്ദാക്കണമെന്ന് ദീർഘകാലമായി വാദിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ചാരിറ്റിയായ സെന്റർ ഫോർ ലീഗൽ എയ്ഡ് അസിസ്റ്റൻസ് ആന്റ് സെറ്റിൽമെന്റ് (ക്ലാസ്) പ്രകാരം, കഴിഞ്ഞ വർഷം ഒമ്പത് ക്രിസ്ത്യാനികൾക്കും ഷിയ സമുദായത്തിൽ നിന്നുള്ള  47 മുസ്ലീങ്ങളും ഉൾപ്പെടെ 60 -ഓളം പേർക്കെതിരെ മതനിന്ദാ ആരോപണം ഉന്നയിച്ചിരുന്നു. നിരപരാധികളായ മൂന്ന് പേർ കൊല്ലപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.