മലയാറ്റൂരിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ സമരം

കാലടി:  മലയാറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്‌സിംഗ് പ്ലാന്റ് അടച്ചുപൂട്ടും വരെ സമരം ചെയ്യുമെന്ന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ധര്‍ണ്ണയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. മലയാറ്റൂര്‍ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപത്തായിട്ടാണ് ഈ ടാര്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വന്‍ ജനപ്രക്ഷോഭമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ജനങ്ങളുടെ ജീവനും പരിസ്ഥിതിക്കും ദോഷകരമായി ഭവിക്കുന്ന ഈ പ്ലാന്റിന് നേരെ ഉത്തരവാദിത്വപ്പെട്ടവര്‍ വിമുഖത കാണിക്കുകയാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് എടയന്ത്രത്ത് പിതാവ് പറഞ്ഞു.  മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്തിന് മുന്നിലാണ് ധര്‍ണ്ണ നടത്തിയത്. ടാര്‍ പ്ലാന്റ് അടച്ചു പൂട്ടും വരെ ജനകീയ സമരങ്ങള്‍ തുടരുമെന്നും ഇതിന് അതിരൂപതാ നേതൃത്വത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നിയമങ്ങളെ വളച്ചൊടിക്കുകയും മൂടിവെയ്ക്കുകയും ചെയ്തുകൊണ്ടാണ് ഈ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്ന് ആമുഖപ്രഭാഷണം നടത്തിയ വിമലഗിരി വികാരി ഫാ. ജോഷി കളപ്പറമ്പത്ത് പറഞ്ഞു. ടൗണ്‍പ്ലാനര്‍ പ്ലാന്റിന് അനുമതി നിഷേധിച്ച കാര്യവും അദ്ദേഹം പരാമര്‍ശിച്ചു.

കാഞ്ഞൂര്‍ ഫൊറോന വികാരിയായ  ഡോ. വര്‍ഗ്ഗീസ് പൊട്ടക്കല്‍ ധര്‍ണ്ണയില്‍ അദ്ധ്യക്ഷനായിരുന്നു. മതബോധന വിഭാഗം അതിരൂപതാ ഡയറക്ടര്‍ ഫാ. ജോയ്സ് കൈതക്കോട്ടില്‍, മലയാറ്റൂര്‍ മേഖലയിലെ വിവിധ ഇടവക വികാരിമാരായ ഫാ.ബിനീഷ് പൂണോളി, ഫാ. ജോര്‍ജ്ജ് പുത്തന്‍പുര, ഫാ.തോമസ് മഞ്ചപ്പിള്ളി, ഫാ. അഗസ്റ്റിന്‍ മൂഞ്ഞേലി, ഫാ. ബിജോഷ് മൂലേക്കുടി, ഫാ. സെബാസ്റ്റ്യന്‍ മുട്ടംതോട്ടില്‍, ഫാ. ജോസ് സി.എസ്.റ്റി, ഫാ. ആന്റോച്ചന്‍ മണ്ണേഴത്ത്, എ.കെ.സി.സി. അതിരൂപതാ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് മൂലന്‍, എന്‍.പി.വില്‍സന്‍, എസ്.ഐ. തോമസ്, ജോസഫ് മാടവന, ശീതള്‍ ജോജി, മോളി ജോയി എന്നിവര്‍ പ്രസംഗിച്ചു. രണ്ടായിരത്തോളം പ്രദേശവാസികള്‍ ഈ ധര്‍ണ്ണയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.