പ്രശസ്തമായ ലൂമെന്‍ ക്രിസ്റ്റി അവാര്‍ഡ് കരസ്ഥമാക്കി അലാസ്‌കയില്‍ ശുശ്രൂഷ ചെയ്യുന്ന പോളിഷ് വൈദികന്‍

1978 -ല്‍ സ്ഥാപിതമായതും തങ്ങള്‍ സേവനം ചെയ്യുന്ന മേഖലയില്‍ ക്രിസ്തുവിന്റെ സുവിശേഷവും സന്ദേശവും പ്രവര്‍ത്തികളിലൂടെ പ്രഘോഷിക്കുന്നവര്‍ക്ക് അമേരിക്കന്‍ സംഘടനയായ കാത്തലിക് എക്‌സ്റ്റെന്‍ഷന്‍ നല്‍കിവരുന്നതുമായ ഉന്നത ബഹുമതി, ലൂമെന്‍ ക്രിസ്റ്റി അവാര്‍ഡ് കരസ്ഥമാക്കി പോളിഷ് സ്വദേശിയായ മിഷനറി വൈദികന്‍ ഫാ. സ്റ്റാന്‍ ജാസെക്ക്.

പോളണ്ടില്‍ ജനിച്ചുവളര്‍ന്ന ഫാ. ജാസെക്ക്, അലാസ്‌കന്‍ ഗ്രാമങ്ങളിലാണ് ഇപ്പോള്‍ സേവനം ചെയ്യുന്നത്. ഫെയര്‍ബാങ്ക് രൂപതയിലെ തന്റെ 19 വര്‍ഷക്കാലത്തെ മിഷനറി പ്രവര്‍ത്തനത്തില്‍ 14 വര്‍ഷവും ഫാ. ജാസെക്ക് ചിലവഴിച്ചത് യുപ്ഇക് ജനതക്കിടയിലായിരുന്നു. അനേകരെ അദ്ദേഹം ഇതിനോടകം ക്രിസ്തുവിനായി നേടുകയും ചെയ്തിട്ടുണ്ട്. പെറുവിലേക്കും ആഫ്രിക്കയിലേക്കും അദ്ദേഹം തന്റെ ശുശ്രൂഷാമേഖലകളെ വ്യാപിപ്പിച്ചിരുന്നു.

എവിടെയായിരുന്നാലും അവിടുത്തെ ജനതയുമായി ഇഴുകിച്ചേര്‍ന്നുള്ള ജീവിതമാണ് ഫാ. ജാസെക്ക് നയിച്ചിരുന്നതെന്നും മേഖലയില്‍ കൊറോണ പകര്‍ച്ചവ്യാധി പടര്‍ന്നപ്പോഴും ഇദ്ദേഹം നടത്തിയ ആത്മീയസേവനങ്ങള്‍ ശ്രദ്ധേയമായിരുന്നെന്നും അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.