ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സംഗമവും ക്‌നായിതോമാ ദിനാചരണവും മാർച്ച് 7-ന്

എ.ഡി. 345 മാർച്ച് 7-ന് ക്‌നായിത്തോമായുടെയും ഉറഹാ മാർ ഔസേപ്പിന്റെയും നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേയ്ക്കു നടന്ന ചരിത്രപ്രസിദ്ധമായ പ്രേഷിത കുടിയേറ്റത്തെ അനുസ്മരിച്ച് ‘കുടിയേറ്റ അനുസ്മരണ സംഗമവും ക്‌നായിതോമാ ദിനാചരണവും’ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കുന്നു.

എ.ഡി. 345 മാർച്ച് 7-നാണ് കുടിയേറ്റം നടന്നതെന്ന ചരിത്രപഠനങ്ങളുടെ വെളിച്ചത്തിലാണ് കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ക്‌നായിതോമാ ഭവനിൽ വച്ച് മാർച്ച് 7-ന് കുടിയേറ്റ അനുസ്മരണ സംഗമവും ക്‌നായിതോമാ ദിനാചരണവും സംഘടിപ്പിക്കുന്നത്.

ബിനോയ് ഇടയാടിയിൽ, ജനറൽ സെക്രട്ടറി, കെ.സി.സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.