ഹെയ്തിയിലെ ദരിദ്രരിൽ യേശുവിന്റെ മുഖം ദർശിച്ച് മിഷനറിമാർ

ഹെയ്തിയിലെ ഏറ്റവും ദരിദ്രപ്രദേശങ്ങളിലൊന്നിൽ പാവപ്പെട്ടവർക്കായി ശുശ്രൂഷ ചെയ്യുന്നവരാണ് ബ്രസീലിയൻ മിഷനറിമാരായ ഹീലിയോ സിൽവ ഫെറെയിറ, സിസ്റ്റർ വനേസ മാറ്റിയാസ് ഡോസ് സാന്റോസ് എന്നിവർ. കുട്ടികളെയും കൗമാരക്കാരെയും സംരക്ഷിക്കുന്നതിലൂടെ യേശുവിനെ അനേകർക്ക് കാണിച്ചുകൊടുക്കുകയും അവരിൽ യേശുവിന്റെ സാന്നിധ്യം തിരിച്ചറിയുകയുമാണ് ഇവർ.

പുറമെ നിന്ന് അറിയുന്നതിലും വളരെ പരിതാപകരമാണ് ഇവിടുത്തെ അവസ്ഥയെന്ന് ഈ മിഷനറിമാർ വെളിപ്പെടുത്തുന്നു. കാരണം ആളുകൾക്ക് വൃത്തിയുള്ള പരിസരം, വെള്ളം, ഊർജ്ജം എന്നീ അത്യാവശ്യവസ്തുക്കൾ പോലും ലഭിക്കുന്നില്ല. ജൂലൈ ഏഴിന് പ്രസിഡന്റ് ജോവനൽ മോസെയെ വധിച്ചതിനു ശേഷം രാജ്യം ഇതുവരെ ദർശിച്ചിട്ടില്ലാത്ത വലിയ ദാരിദ്ര്യം, അസ്ഥിരത, അക്രമം എന്നിവയിലൂടെയാണ് കടന്നുപോകുന്നത്.

ഈ അടുത്ത കാലത്തായി ഹെയ്തിയിലെ അവസ്ഥ വളരെ ദുരിതം നിറഞ്ഞതായി മാറിയിരിക്കുകയാണെന്നു മിഷനറിമാർ വെളിപ്പെടുത്തുന്നു. “അവർ ജീവിക്കുന്ന ചുറ്റുപാടിൽ വളരെയേറെ ദുരിതങ്ങൾ ഉണ്ടായിരുന്നിട്ടും അവരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ ഞങ്ങൾക്ക് കഴിയുന്നു. കാരണം അവർക്ക് ജീവിതത്തിൽ സന്തോഷമുണ്ട്. ഇത് വളരെയേറെ കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു” – മിഷനറിമാർ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.