ഒഡീഷയിലെ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങൾക്ക് 78. 76 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഒഡീഷയിലെ 13 സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ 78. 76 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണിത്. എട്ടു ജില്ലകളിലാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ കുഷ്ഠരോഗികളുടെ ഭവനങ്ങളും അനാഥാലയങ്ങളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണുള്ളത്. തൊള്ളായിരത്തിലേറെ അന്തേവാസികൾ ഈ സ്ഥാപനങ്ങളിൽ താമസിക്കുന്നു.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളുമായി ബന്ധം പുലർത്താൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് ജില്ലാ കലക്ടർമാരോട് നിർദേശിച്ചിരുന്നു. കലക്ടർമാരുടെ അഭ്യർത്ഥന പ്രകാരമാണ് ധനസഹായം പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.