മിഷനറീസ് ഓഫ് ചാരിറ്റി: കേന്ദ്രനടപടി അപലപനീയമെന്ന് ലെയ്റ്റി കൗൺസിൽ

മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പുതുക്കി നൽകാത്ത കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി അപലപനീയമാണെന്ന് സി.ബി.സി.ഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ. കേന്ദ്രത്തിന്റെ നടപടി അങ്ങേയറ്റം വേദനിപ്പിക്കുന്നതും പാവങ്ങളിൽ പാവപ്പെട്ടവരോട് ചെയ്യുന്ന ദ്രോഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചില ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്. എന്നാൽ, എന്ത് ക്രമക്കേടുകളാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കാൻ തയ്യാറാകുന്നുമില്ല. സർക്കാരിന്റെ ഭാഗത്ത് ഇക്കാര്യത്തിൽ ഒരു വ്യക്തതയും ഉണ്ടായിട്ടില്ല. ഒട്ടേറെ അശരണരായവർക്ക് അഭയം നൽകുന്ന മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഇപ്പോൾ മുന്നോട്ട് നീങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നിയമപരമായ വ്യക്തത വരുത്തണം. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള ആസൂത്രിതനീക്കങ്ങൾ അവസാനിപ്പിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.