അസാധാരണ മിഷൻ മാസത്തോടനുബന്ധിച്ചുള്ള മിഷൻ ശിൽപശാലയ്ക്ക് തുടക്കമായി

അസാധാരണ മിഷൻ മാസാചരണത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ മിഷൻ ശില്പശാലയ്ക്ക് പിഒസിയിൽ തുടക്കമായി. സാന്ത്വന കമ്മ്യൂണിറ്റി സ്ഥാപകൻ ഫാ. ധീരജ് സാബു  ശില്പശാല ഉദ്ഘാടനം ചെയ്തു. ദുക് ഇൻ ആൾത്തും എന്ന പേരിലാണ് ദ്വിദിന ശില്പശാല നടത്തപ്പെടുന്നത്.

‘ആഴത്തിലേയ്ക്ക് നീക്കി വലയിറക്കാനുള്ള വിളിയാണ് മിഷൻ’ എന്ന്  ശില്പശാല ഉദ്ഘാടനം ചെയ്‌തു സംസാരിക്കവേ ഫാ. ധീരജ് സാബു പറഞ്ഞു. പിഒസി ഡയറക്ടർ റവ. ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു.

ഫ്രാൻസിസ് പാപ്പായുടെ ‘ജ്ഞാനസ്നാനപ്പെട്ട് അയയ്ക്കപ്പെട്ടവർ’ എന്ന പ്രബോധനത്തിന്റെ കാലികപ്രസക്തിയെപ്പറ്റി കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ സംസാരിച്ചു. മനുഷ്യനിലെ ദൈവികമായ നന്മ തെളിയിക്കലാണ് മിഷൻ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.