ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലിയിലേക്ക്

ചെറുപുഷ്പ മിഷൻലീഗ് സ്ഥാപിതമായിട്ട് ഒക്ടോബർ മൂന്നിന് 74 വയസ് പൂർത്തിയാക്കി പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന അതിരൂപതാ പ്ലാറ്റിനം ജൂബിലിയുടെ ഉദ്‌ഘാടനം അതിരൂപതാ ഡയറക്ടർ ഫാ. ജോബിൻ പെരിമ്പളത്തുശേരി മേഖലാ ഭാരവാഹികൾക്ക് പ്രേഷിതദീപം നൽകി ഉദ്‌ഘാടനം ചെയ്തു.

മിഷൻലീഗ് സംഘടനയ്ക്ക് പ്രവർത്തനാനുമതിയും അംഗീകാരവും നൽകിയ അഭിഭക്ത ചങ്ങനാശ്ശേരി രൂപതയുടെ അന്നത്തെ മെത്രാനായിരുന്ന മാർ ജെയിംസ് കാളാശ്ശേരിയുടെ കബറിടത്തിൽ പ്രാർത്ഥന നടത്തി. അതിനുശേഷം അവിടെ നിന്നും തെളിച്ച ദീപത്തിൽ നിന്നാണ് അതിരൂപതയുടെ 16 മേഖലകളിലെയും ഭാരവാഹികൾക്ക് ദീപം പകർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.