മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ പ്ലാറ്റിനം ജൂബിലി സമാപനം ഒക്‌ടോബര്‍ 2-ന് മുട്ടത്ത്

ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ പ്ലാറ്റിനം ജൂബിലി സമാപനവും പ്രേഷിതറാലി മത്സരവും ഒക്‌ടോബര്‍ 2-ന് മുട്ടം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കും. രാവിലെ 9.30-ന് വിശുദ്ധ കുര്‍ബാനക്കു ശേഷം ജൂബിലി പതാക ഉയര്‍ത്തും. തുടര്‍ന്നു മുന്‍കാല ഭാരവാഹികളുടെ സംഗമം നടത്തപ്പെടും.

ഉച്ച കഴിഞ്ഞ് 2.30-ന് ഷന്താള്‍ ജ്യോതി സ്‌കൂള്‍ മൈതാനത്തു നിന്നും ആരംഭിക്കുന്ന പ്രേഷിതറാലി പി.ജെ. ജോസഫ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്യും. വിവിധ ഫൊറോനകളുടെ നേതൃത്വത്തിലുള്ള റാലിയെ തുടര്‍ന്നു നടത്തപ്പെടുന്ന സമാപന സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ പ്രസിഡന്റ് റിക്കി ജോസഫ് കോച്ചേരിലിന്റെ അധ്യക്ഷതയില്‍ നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.

ജൂബിലിയോടനുബന്ധിച്ച് മിഷന്‍ ലീഗ് മുട്ടം ഇടവകയില്‍ നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്റെ താക്കോല്‍ദാനം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിക്കും. അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന ജൂബിലി സ്മരണികയുടെ പ്രകാശനകര്‍മ്മം ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കും.

ഡീന്‍ കുര്യാക്കോസ് എം.പി, കോട്ടയം അതിരൂപതാ മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. റ്റിനേഷ് പിണര്‍ക്കയില്‍, ഫാ. ജോസഫ് അരീച്ചിറ, ഫാ. ബിനു കുന്നത്ത്, സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടില്‍, ഡേവിസ് വല്ലൂരാന്‍,  ബിനോയി പള്ളിപ്പറമ്പില്‍, സുജി പുല്ലുകാട്ട്, അരുണ്‍ പുത്തന്‍പുരയ്ക്കല്‍, ഷൈജ ജോമോന്‍, റെജി ഗോപി, യു.കെ. സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

ഫാ. റ്റിനേഷ് പിണര്‍ക്കയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.