സിഎംഎൽ പാലാ രൂപതയുടെ വാർഷികം ഇന്ന്

ചെറുപുഷ്പ മിഷൻ ലീഗ് പാലാ രൂപതയുടെ വാർഷികവും റാലിയും ഇന്ന് ചേർപ്പുങ്കൽ പള്ളിയിൽ നടക്കും. ഉച്ചകഴിഞ്ഞു 1 .30 വിവിധ ഇടവകയിൽ നിന്നുള്ള ആയിരക്കണക്കിന് കുട്ടികൾ പങ്കെടുക്കുന്ന റാലി ചേർപ്പുങ്കൽ ഫൊറോനാ പള്ളിയിൽ എത്തും.

തുടർന്ന് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തെ തുടർന്ന് വിവിധ ഇടവകകളിൽ നിന്നുള്ള കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കും.

പല രൂപതയിലെ കുട്ടികളുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറും ഈ സമ്മേളനവും റാലിയും എന്ന് സിഎംഎൽ ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.