മിഷൻ സഭാ പ്രബോധനം 19: NOVO MILLENNIO INEUNTE

NOVO MILLENNIO INEUNTE – At the close of the Great Jubilee of the Year 2000.
Pope John Paul II, January 6, 2001

മൂന്നാം സഹസ്രാബ്ദത്തിലേക്ക് കടക്കുന്ന സഭയ്ക്ക് പുത്തൻ ഉണർവ് പകർന്നുകൊണ്ട് ജീവിക്കേണ്ട രീതിയെപ്പറ്റി ഒരിക്കൽ കൂടി പരിശുദ്ധ പാപ്പാ സഭയെ ഓർമിപ്പിക്കുകയാണ്. ക്രിസ്തു കേന്ദ്രീകൃതമായ ഒരു സമൂഹം ആയിരിക്കേണ്ടതിന്റെ ആവശ്യകതയാണ് പാപ്പ എടുത്തുപറയുന്നത്. ഇത് പുതിയൊരു ആശയമല്ല സഭയുടെ പാരമ്പര്യവും ചരിത്രവും എല്ലാം ക്രിസ്തു കേന്ദ്രീകൃതമാണ്.

എന്നാൽ പുതിയ സഹസ്രാബ്ദത്തിൽ നവമാധ്യമങ്ങളുടെയും വികസനത്തിന്റെയും ആധുനികവൽക്കരണത്തിന്റെയും യുഗത്തിലേക്ക് കടക്കുമ്പോൾ രക്ഷകനായ യേശുവിനെ മറക്കുവാനുള്ള സാധ്യത കൂടുതലാണ് എന്ന് പരിശുദ്ധ പപ്പാ ഓർമിപ്പിക്കുന്നു. ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജീവിതം നയിച്ചുകൊണ്ട് മറ്റുള്ളവർക്ക് നല്ലൊരു മാതൃക നൽകുന്ന ഒരു സമൂഹമായി ഒരു വ്യക്തിയായി ഒരു മിഷനറിയായി  എല്ലാ വിശ്വാസികളും വളരണമെന്ന് ആഹ്വാനം ചെയ്യുന്നു. ആധുനിക ലോകത്തിന്റെ പ്രലോഭനങ്ങളിലും ചുഴികളിലും പെടാതെ ജീവിക്കുന്ന ക്രിസ്തു സാക്ഷിയായി മാറുവാൻ നമുക്ക് പരിശ്രമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ