മിഷന്‍ സഭാ പ്രബോധനം 7: LUMEN GENTIUM

LUMEN GENTIUM, Dogmatic Constitution on the Church. Second Vatican Council, Pope Paul VI, Nov. 21, 1964.

രണ്ടാംവത്തിക്കാൻ കൗൺസിൽ അംഗങ്ങൾ എല്ലാവരും ചേർന്ന് രൂപപ്പെടുത്തുകയും പോൾ ആറാമൻ മാർപാപ്പാ പ്രഖ്യാപിക്കുകയും ചെയ്ത സഭയുടെ പ്രമാണിക ഭരണഘടന ആണ് lumen gentium. ആധുനിക സഭയുടെ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പ്രമാണരേഖ ആയിട്ടാണ് ഇതിനെ കാണുന്നത്. പുരാതന സഭയുടെ വിലയിരുത്തലും, ആധുനിക സഭയെ പറ്റിയുള്ള കാഴ്ചപ്പാടുകളും ഈ പ്രമാണിക രേഖയിൽ കാണാൻ സാധിക്കും.

ആധുനിക സഭയുടെ സ്ഥാനീക അധികാരശ്രേണിയെപ്പറ്റി ആധികാരികമായി വിശകലനം ചെയ്യുകയും ഭാവിയിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി പ്രതിപാദിക്കുകയും ചെയ്യുന്നു. അധികാരികൾ അപ്പസ്തോലന്മാരുടെ പിൻഗാമികൾ എന്നതിനേക്കാൾ ഉപരിയായി സമൂഹത്തെ ഒന്നിച്ചു കൊണ്ടു പോകുന്ന, ഒരുപോലെ ജീവിക്കുന്ന ഒരു ഘടകം ആയിട്ടാണ് ഈ രേഖ നമ്മെ പഠിപ്പിക്കുന്നത്. സഭയിലെ മുഴുവൻ വിശ്വാസികളുമാണ് സഭയുടെ അധികാരശ്രേണിയെ പൂർണമാക്കുന്നത്. പ്രമാണരേഖ അല്മായരെ സഭയുടെ അധികാര ശ്രേണിയിലെ പൂർണ്ണ ഉത്തരവാദിത്വപ്പെട്ടവർ ആയി പ്രഖ്യാപിക്കുന്നു.

പ്രിയപ്പെട്ടവരെ, ഇവിടെ നാം മനസ്സിലാക്കേണ്ടത് വൈദികരുടെയോ സന്യസ്തരുടെയോ മാത്രം ഉത്തരവാദിത്വം അല്ല സഭയുടെ വളർച്ചയും, പ്രേക്ഷിത പ്രവർത്തനവും. മാമ്മോദീസ സ്വീകരിച്ച സഭയിൽ അംഗമായ എല്ലാവരുടെയും ഉത്തരവാദിത്വമാണ് സഭയുടെ വളർച്ച. നമുക്ക് പ്രാർത്ഥിക്കാം, മനസ്സിലാക്കാം മാമ്മോദീസ സ്വീകരിച്ച, സഭയിൽ അംഗമായ എന്റെ ഉത്തരവാദിത്വം.