മിഷൻ സഭാ പ്രബോധനം 8: NOSTRA AETATE

NOSTRA AETATE – Declaration on the Relation of the Church to Non Christian relugion,  Second Vatican Council, Oct. 28, 1965.

സെക്കൻഡ് വത്തിക്കാൻ കൗൺസിലിന്റെ ചർച്ചചെയ്യപ്പെട്ട മറ്റൊരു പ്രധാന രേഖയാണ് Nostra Aetate. മറ്റു മത സമൂഹങ്ങളോട് ഉള്ള സഭയുടെ നിലപാടാണ് ഇതിൽ പ്രതിപാദിക്കുന്നത്. മറ്റുള്ളവരുടെ നന്മ കണ്ടെത്തുവാനും അതിനെ അംഗീകരിക്കുവാനും സ്വീകരിക്കുവാനുള്ള ഉത്തരവാദിത്വമാണ് ഇതിൽ ചൂണ്ടിക്കാണിക്കുന്നത്.

ക്രിസ്തീയ വിശ്വാസത്തിലെ നന്മയെ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും അവരിലെ നന്മയെ അംഗീകരിക്കുവാനും സിനഡ് പിതാക്കന്മാർ ആഹ്വാനം ചെയ്യുന്നു. യഹൂദ സമൂഹവുമായുള്ള ക്രിസ്തിയ വിശ്വാസത്തിന് ഉള്ള ബന്ധവും പിതാക്കന്മാർ ഓർമിപ്പിക്കുന്നു. ജാതിയുടെയോ,  മതത്തിന്റേയോ,  നിറത്തിന്റെയോ, ജീവിതസാഹചര്യങ്ങളുടെയോ പേരിൽ ആരെയും മാറ്റി നിർത്താൻ പാടില്ല എന്ന് ഓർമ്മിപ്പിക്കുന്നു.

പ്രിയപ്പെട്ടവരെ പ്രേക്ഷിത പ്രവർത്തനത്തിലും അതുതന്നെയാണ് നാം ചെയ്യുന്നത്. മറ്റുള്ളവരിലേ നന്മ കണ്ടെത്തി അംഗീകരിക്കുകയും, ആരെയും മാറ്റി നിർത്താതെ ഒരു പോലെ സ്നേഹിക്കുകയും യേശുവിൻറെ സ്നേഹം പകർന്നു കൊടുക്കുകയും ചെയ്യുകയാണ് പ്രേഷിതർ.