മിഷൻ സഭാ പ്രബോധനം 30: WITH THE GOSPEL IN YOUR POCKET

WITH THE GOSPEL IN YOUR POCKET – Mass at Santa Maria, Pope Francis, Jan. 9, 2017

ക്രിസ്തു ശിഷ്യനായിതീർന്ന ഓരോ വിശ്വാസിക്കും തന്റെ  അനുദിന ജീവിതത്തിൽ ഈ വിളി എങ്ങനെ ജീവിക്കാം എന്ന് തന്റെ വിചിന്തനത്തിൽ ഇവിടെ പാപ്പാ പറഞ്ഞുവയ്ക്കുന്നു. മൂന്ന് പ്രധാനപ്പെട്ട നിർദ്ദേശങ്ങളാണ് പപ്പാ നമുക്ക് നൽകുന്നത്. ഒന്നാമതായി യേശുവിനെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നുള്ളതാണ്. യേശുവിനെ യഥാർത്ഥത്തിൽ അറിയുകയും മനസ്സിലാക്കുകയും ജീവിതത്തിൽ യേശുവിനെ സ്വീകരിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ക്രിസ്തുശിഷ്യൻ ആകുവാനും അനുഭവിച്ച് അറിഞ്ഞ സ്നേഹത്തെയും കരുണയെയും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളൂ.

രണ്ടാമതായി ഞാൻ അറിഞ്ഞ, എന്റെ ജീവിതത്തിൽ സ്വീകരിച്ച യേശുവിനെ തിരുബലിയിലും, തിരുവചന വായനയിലും, നമ്മുടെ ഓരോരുത്തരുടേയും വ്യക്തിപരമായ പ്രാർത്ഥനയിലും ധ്യാനിക്കുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യണം. ഇത് തീർച്ചയായും നമ്മുടെ ജീവിതത്തിലുള്ള യേശുവിനെ ഓർക്കുവാനും യേശു സാന്നിധ്യം ജീവിക്കുവാനും സഹായിക്കും.

അവസാനമായി പാപ്പാ തന്റെ വിചിന്തനത്തിൽ യേശുവിനെ അനുഗമിക്കുവാൻ ആഹ്വാനം ചെയ്യുന്നു. നമ്മുടെ വാക്കിലും പ്രവർത്തിയിലും ചിന്തയിലും യേശുവിനെ അനുകരിക്കുന്നവർ ആകുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. ഇങ്ങനെ യേശുവിനെ അനുകരിക്കുന്നവർ ഓരോരുത്തരും തങ്ങളുടെ ജീവിതത്തിൽ പ്രേക്ഷിതർ ആയി തീരുകയാണ്.