മിഷൻ സഭാ പ്രബോധനം 29: MISERICORDIA ET MISERA

MISERICORDIA ET MISERA – At the Conclusion of the Extraordinary Jubilee of Mercy. Pope Francis, Nov. 20, 2016

വ്യഭിചാരക്കുറ്റം ആരോപിക്കപ്പെട്ട് യേശുവിൻറെ മുൻപിൽ കൊണ്ടുവന്ന പാപിനിയായ സ്ത്രീയുടെ ഉപമ വിവരിച്ചുകൊണ്ട് യേശുവിന്റെ കരുണയുടെ മുഖം നമുക്ക് മുൻപിൽ ഒരിക്കൽ കൂടി അവതരിപ്പിക്കുന്നു. അസാധാരണ കരുണയുടെ വർഷം അവസാനിക്കുന്ന ഈ അവസരത്തിൽ തുടർന്നുള്ള ജീവിതത്തിൽ ഓരോ വിശ്വാസിയും യേശുവിന്റെ കരുണയുടെ പതിപ്പ് ആകണം എന്ന് ഓർമിപ്പിക്കാൻ വേണ്ടിയാണ് പപ്പാ ഇവിടെ ശ്രമിക്കുന്നത്. കരുണ എന്ന് പറയുന്നത് കേവലം നമ്മുടെ വാക്കിൽ മാത്രം ഒതുങ്ങാതെ നമ്മുടെ നിലനിൽപ്പും ജീവിതവും തന്നെ ആകേണ്ടതിന്റെ ആവശ്യകത പാപ്പാ അടിവരയിട്ട് പറയുന്നു.

മിശിഹാ ചരിത്രം തന്നെ കരുണ ആസ്പദമാക്കിയുള്ളതാണ്. പിതാവിന്റെ നമ്മോടുള്ള കരുണയാണ് യേശുനാഥൻ. ഈ കരുണ ആഘോഷിക്കാൻ വേണ്ടിയാണ് സഭയിലെ വിശ്വാസികളായ ഓരോരുത്തരോടും പാപ്പാ ആഹ്വാനം ചെയ്യുന്നത്. പരിശുദ്ധ കുർബാനയുടെ ആദ്യാവസാനം ഈ കരുണയുടെ ആഘോഷം ആണ് നടത്തുന്നത്. തിരുവചന വായനയിലും വ്യാഖ്യാനത്തിലും ഇതേ ആഘോഷം നമ്മൾ അനുദിനം തുടരുന്നു. കുമ്പസാരത്തിൽ മറ്റ് കൂദാശ കർമങ്ങളിലും കരുണയുടെ ആഘോഷത്തിനാണ് സഭ വഴിയൊരുക്കുന്നത്.

പ്രിയപ്പെട്ടവരെ, നമ്മുടെ കരുണയുടെ ആഘോഷം മറ്റുള്ളവരിലേക്ക് എത്തിപ്പെടുമ്പോൾ അത് പ്രേക്ഷിത പ്രവർത്തനം ആയി തീരുകയാണ്. അതുകൊണ്ട് പാപ്പാ പറഞ്ഞതുപോലെ ജീവിതത്തിലെ ഓരോ നിമിഷവും യേശുവിൻറെ കരുണയുടെ ആഘോഷമായി തീരട്ടെ. ആഘോഷം മറ്റുള്ളവരിലേക്ക് നമ്മിലൂടെ എത്തുമ്പോൾ അത് പ്രേക്ഷിത പ്രവർത്തനം ആയി തീരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.