മിഷന്‍ സഭാ പ്രബോധനം 26: INSTRUMENTUM LABORIS

INSTRUMENTUM LABORIS – The New Evangelization for the Transmission of the Christian Faith. Working Documents of General Assembly of the Synod of Bishops, Feb. 2, 2011

നവസുവിശേഷവത്കരണത്തിന് പ്രത്യേകമായ ഊന്നൽ നൽകുന്ന പ്രബോധനമാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. ലൂക്കായുടെ സുവിശേഷത്തിൽ ക്രിസ്തു ശിഷ്യന്മാർ പറയുന്നതുപോലെ “കർത്താവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ.” ഇതുപോലെ ഇന്ന് സഭയിലെ ഓരോ വിശ്വാസികളും തങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുവാനും അതുവഴിയായി അറിഞ്ഞോ അറിയാതെയോ സഭയിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ജീവിത സാക്ഷ്യത്തിന് ഒരു പുത്തൻ ഉണർവ് വരേണ്ടിയിരിക്കുന്നുവെന്നും അഭിവന്ദ്യ പിതാക്കന്മാർ ആഹ്വാനം ചെയ്യുന്നു.

ഒരുകാലത്ത് വലിയ തീഷ്ണതയോടെ പ്രവർത്തിക്കുകയും ജീവിതസാക്ഷ്യം നൽകുകയും ചെയ്തു കൊണ്ടിരുന്ന പല സഭകളും സമൂഹങ്ങളും ഇന്ന് വിശ്വാസ രഹിതരായി… അല്ലെങ്കിൽ വിശ്വാസജീവിതത്തിനു യാതൊരു പ്രാധാന്യവും ഇല്ലാതെ ജീവിക്കുന്നത് കണ്ടുകൊണ്ട് സഭയിൽ ഒരു നവസുവിശേഷവത്കരണം ആവശ്യമാണ് എന്നും, പ്രാർത്ഥനയോടെ ഒത്തൊരുമയോടെ ശിഷ്യന്മാരെ പോലെ വിശ്വാസം വർദ്ധിപ്പിക്കണമെന്ന് പ്രാർത്ഥിക്കണമെന്നും ആഹ്വാനം ചെയ്യുന്നു.

ഇതിൻറെ തുടർച്ചയെന്നോണം ബെനഡിക് പതിനാറാമൻ മാർപാപ്പ 2012 ഒക്ടോബർ 11 മുതൽ വിശ്വാസ വർഷമായി പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ ഇത് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അൻപതാം വാർഷികവും, കാറ്റിക്കിസം ഓഫ് കാത്തലിക് ചർച്ച് പ്രകാശനം ചെയ്തതിന്റെ ഇരുപതാമത് വാർഷികവും ആണ്. സഭയുടെ തന്നെ പ്രേക്ഷിത- വിശ്വാസ ജീവിതത്തിന്റെ വഴിത്തിരിവായ ഈ രണ്ട് മഹാ സംഭവങ്ങളെ ഒരിക്കൽ കൂടി അറിയുവാനും പഠിക്കുവാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും സഭ ആഹ്വാനം ചെയ്യുന്നു.