മിഷൻ സഭാ പ്രബോധനം 23: Ad Gented

Address of Pope Benedict XVI to the participants of the International Conference on the occasion of the 40th Anniversary of the Decree “Ad Gented”
March 11, 2006.

ആഗോള സഭയുടെ പ്രേക്ഷിത പ്രവർത്തനത്തിൽ ഒരു പുത്തനുണർവും ദിശാബോധവും നൽകിക്കൊണ്ട് 1965 രണ്ടാം വത്തിക്കാൻ കൗൺസിലി നോടനുബന്ധിച്ച് നൽകിയ ഡിക്രി Ad Gentes ഇന്നും അതിന്റെ എല്ലാവിധ അർത്ഥങ്ങളും കൂടി പ്രാവർത്തികമക്കെണ്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

പ്രേക്ഷിത പ്രവർത്തനത്തിന് ദൈവശാസ്ത്രപരമായ അടിസ്ഥാനവും മൂല്യവും നൽകിയ ഡിക്രി ആണ് ഇത്. സഭയുടെ സ്വഭാവത്താലേയുള്ള പ്രേക്ഷിത വിളിയെ പറ്റി പാപ്പാ ഒരിക്കൽകൂടി വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. ദൈവത്തിന്റെ വിളി സ്വീകരിച്ച നമ്മൾ എല്ലാവരും മൂന്നാം സഹസ്രാബ്ദത്തിലെ ജനതകളുടെ ഇടയിലേക്ക് അയയ്ക്കപെട്ടവരാണ്. അതുകൊണ്ട് ക്രിസ്തു അനുഭവവും ദൈവത്തിന്റെ സ്നേഹവും കരുണയും നമ്മുടെ ജീവിതത്തിന്റെ മുഖമുദ്ര ആയിരിക്കണം. പ്രേക്ഷിത പ്രവർത്തനം ഒരു സാധ്യതയില്ല മറിച്ച് ഒരു ഉത്തരവാദിത്വം ആണ് എന്ന് പാപ്പാ അടിവരയിട്ട് ഉദ്ബോധിപ്പിക്കുന്നു.