മിഷൻ സഭാ പ്രബോധനം 21: TEACHING THE SPIRIT OF MISSION AD GENTES

TEACHING THE SPIRIT OF MISSION AD GENTES – Continuing the Pentecost today.
Pastoral statement, USCCB, June 2005

പ്രേക്ഷിത പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ശക്തിപ്പെടുത്തുവാനും ആഹ്വാനം ചെയ്തുകൊണ്ട് അമേരിക്കൻ മെത്രാൻ സമിതിയുടെ സിനഡിന് ശേഷം ഇറക്കിയ ആഹ്വാനമാണ് ഇത്. പന്തക്കുസ്ത അനുഭവം ഇന്നും തുടരേണ്ടതിന്റെ ആവശ്യമാണ് ഇവിടെ പ്രതിപാദിക്കുന്നത്. അതിനാൽ തന്നെ ആഗോള സഭയിൽ വളരെ ഏറെ ചർച്ച ചെയ്യപ്പെട്ട സഭാപ്രബോധനം ആണ് ഇത്. ജനങ്ങളോടുള്ള സുവിശേഷത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും പെന്തക്കോസ്ത് അനുഭവവും എത്രമാത്രം ആവശ്യമുണ്ട് എന്ന് പ്രതിപാദിക്കുന്ന ഈ സഭാപ്രബോധനം ഇന്നത്തെ അവസ്ഥയിലും വളരെ പ്രധാനപ്പെട്ടതാണ്.

സഭയിലെ ഓരോ വ്യക്തികളും അവർ ആയിരിക്കുന്ന ജീവിതത്തിലും അവർ ഏർപ്പെട്ടിരുന്ന ജോലിസ്ഥലങ്ങളിലും യേശുവിൻറെ വിശേഷത്തിന് സാക്ഷികൾ ആകേണ്ടതിന്റെ ആവശ്യമാണ് ഇവിടെ പ്രതിപാദിക്കുന്നത്. നാലഞ്ച് വ്യത്യസ്തമായ രീതികളാണ് ഇവിടെ സഭാമക്കൾക്കായി സഭാ പിതാക്കന്മാർ നൽകുന്നത്. വ്യത്യസ്തമായ സമൂഹങ്ങളും സംഘടനകളും സ്ഥാപിച്ചുകൊണ്ട് മിഷനുവേണ്ടി പ്രാർത്ഥിക്കുവാനും അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും സാഹചര്യമുണ്ടാക്കുക, അവരെ മിഷനറി ആകുവാനുള്ള പ്രചോദനം നൽകുക, സാമ്പത്തികമായി മിഷനെ സഹായിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്നിവയാണ് ഇവിടെ പ്രതിപാദിക്കുന്ന പ്രധാനപ്പെട്ട ആശയങ്ങൾ.

പരിശുദ്ധാത്മാവിന്റെ ആഗമനത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും മാത്രമേ ഇത് ഇന്ന് പ്രാവർത്തികമാക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ഒരു പുതിയ പന്തക്കുസ്ത അനുഭവത്തിലൂടെ കടന്നു പോയി പ്രേക്ഷിതർ ആകേണ്ടതിന്റെ ആവശ്യകത പ്രത്യേകം എടുത്തു പറയുന്നത്. പ്രിയപ്പെട്ടവരെ നമുക്ക് പ്രാർത്ഥിക്കാം പുതിയൊരു പന്തക്കുസ്ത അനുഭവമുണ്ടായി നല്ല പ്രേക്ഷിതർ ആകുവാൻ.