മിഷന്‍ സഭാ പ്രബോധനം 20: ECCLESIA IN EUROPA

ECCLESIA IN EUROPA – On Jesus Christ Alive in His Church the source of hope for Europe. Pope John Paul II, June 28, 2003

മൂന്നാം സഹസ്രാബ്ദത്തിൽ സഭയ്ക്ക് പ്രത്യേകിച്ച്, പാശ്ചാത്യ സഭയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിശ്വാസരാഹിത്യത്തെയും ലൗകിക ശക്തികളോടും ലോകത്തിന്റെതായ പ്രേരണകളോടും ഉള്ള അതിപ്രസരണവും ആണ് മാർപാപ്പാ ഈ പ്രബോധനത്തിലൂടെ എടുത്തു കാണിക്കുന്നത്. ക്രിസ്തുവിലേക്ക് ഉള്ള സഭയുടെ വാതിൽ പൂർണ്ണമായി തുറന്നിടുവാനും ലോകത്തിന്റെതായ ശക്തികളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും വിടുതൽ നേടുവാനും ആണ് പാപ്പ ആഹ്വാനം ചെയ്യുന്നത്.

ക്രിസ്തീയ വിശ്വാസത്തെയും പാരമ്പര്യത്തെയും മറന്നുകൊണ്ട് ജീവിക്കുന്ന വിശ്വാസ സമൂഹത്തെ പ്രത്യേകിച്ച് പശ്ചാത്യ സഭകളെ പരിശുദ്ധ പാപ്പാ തിരുത്തുവാൻ ശ്രമിക്കുന്നു. പ്രിയപ്പെട്ടവരെ അന്ന് പാശ്ചാത്യ സഭയെ പറ്റി വിശുദ്ധ പാപ്പാ പറഞ്ഞത് ഇന്ന് പല സഭകളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. അസാധാരണ പ്രേക്ഷിത മാസത്തിൽ പ്രത്യേകമായി നമുക്ക് തിരിഞ്ഞു നോക്കാം. വിശ്വാസത്തെയും പാരമ്പര്യത്തെയും മറന്ന് ഞാനും ഈ ലോകത്തിന്റെ ചുഴിയിൽ പെട്ട് ജീവിക്കുകയാണോ എന്ന്.