മിഷൻ സഭാ പ്രബോധനം 17: ECCLESIA IN ASIA

ECCLESIA IN ASIA – On Jesus Christ the Saviour and His Mission of Love and Service in Asia. Pope John Paul II, Nov.6, 1999.

1998 ഏപ്രിൽ 18 മുതൽ മെയ് 14 വരെ റോമിൽ വച്ച് നടന്ന ഏഷ്യൻ മെത്രാൻ സിനഡിന് ശേഷം അഭിവന്ദ്യ പിതാവ് എഴുതിയ പ്രബോധനം ആണിത്. ഒന്നാം സഹസ്രാബ്ദത്തിൽ യൂറോപ്പിലും രണ്ടാം സഹസ്രാബ്ദത്തിൽ അമേരിക്കയിലും ആഫ്രിക്കയിലും സുവിശേഷത്തിന്റെ വിത്ത് പാകിയത് പോലെ മൂന്നാം സഹസ്രാബ്ദത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിലെ എല്ലാ പ്രദേശങ്ങളിലും യേശുവിന്റെ സുവിശേഷത്തിന്റെ വിത്ത് പാകണം എന്നാണ് പരിശുദ്ധ പാപ്പ ആഹ്വാനം ചെയ്യുന്നത്.

ഏഴു ഭാഗങ്ങളായി ഇവ പ്രബോധത്തെ നമുക്ക് വായിക്കാവുന്നതാണ്. ഏഷ്യയിലെ പശ്ചാത്തലം, യേശു നമ്മുടെ രക്ഷകൻ, പരിശുദ്ധാത്മാവ് ദൈവവും ജീവനും നൽകുന്നവൻ, ഏഷ്യയിലെ സുവിശേഷപ്രഘോഷണം, രക്ഷാപ്രവർത്തനത്തിൽ പങ്കുവയ്ക്കലിന്റെയും സംവാദത്തിന്റെയും ആവശ്യം, കാരുണ്യ പ്രവർത്തനത്തിൽകൂടെയുള്ള സുവിശേഷപ്രഘോഷണം, ക്രിസ്ത്യാനികൾ സുവിശേഷത്തിന് സാക്ഷികൾ എന്നിവയാണ് പ്രബോധത്തിലെ ഏഴ് ഭാഗങ്ങൾ. ഏഷ്യയിലെ ജനങ്ങൾ സുവിശേഷത്തിന് വേണ്ടി യേശുവിന്റെ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നുണ്ട്. അതിന് ഉത്തരം ആവുക എന്നുള്ളതാണ് മൂന്നാം സഹസ്രാബ്ദത്തിലെ ഏഷ്യയിലെ മിഷണറിമാരുടെ ദൗത്യം.

പ്രിയപ്പെട്ടവരെ പരിശുദ്ധ പാപ്പാ ഈ സഹസ്രാബ്ദത്തിൽ ജീവിക്കുന്ന നമ്മളോട് ആണ് ആഹ്വാനം ചെയ്തിരിക്കുന്നത്. യേശുവിനു വേണ്ടി ദാഹിക്കുന്ന അനേകർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ ജീവിതം കൊണ്ട്.. മാമോദീസയിലൂടെ നമ്മൾ സ്വീകരിച്ച പ്രേക്ഷിത ദൈവവിളി കൊണ്ട് നമുക്ക് ഉത്തരം നൽകാം.