മിഷൻ സഭാ പ്രബോധനം 15: Ecclesia in Africa

Ecclesia in Africa:On the Church in Africa and its Evangelizing Mission Towards the Year 2000.

ജോൺ പോൾ രണ്ടാമൻ പാപ്പാ 1995 സെപ്റ്റംബർ 14ന് പുറപ്പെടുവിച്ച സിനഡാനന്തര അപ്പോസ്തോലിക പ്രബോധനമാണിത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന ദാരിദ്ര്യം, അഭയാർഥികളുടെ പ്രശ്നം, കുടുംബങ്ങളുടെ ഭദ്രതകുറവ്, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, AIDS എന്ന മാരക രോഗത്തിന്റെ പടർച്ച, ആഫ്രിക്കൻ രാജ്യങ്ങളിൽ ഇനിയും നിലനിൽക്കുന്ന അടിമത്തം, നഗരവത്കരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ മുതലായ ജനങ്ങളെ ബാധിക്കുന്ന നിരവധിയായ പ്രശ്നങ്ങളെപറ്റി പാപ്പ ഇതിൽ പ്രതിബാദിക്കുന്നു.

അതോടൊപ്പം ഈ കാലഘട്ടത്തിൽ സ്വീകരിക്കേണ്ട മിഷൻ പ്രവർത്തന രീതികളെപ്പറ്റിയും പരാമർശിക്കുന്ന പാപ്പാ മനുഷ്യാവകാശത്തിനും സ്വാതന്ത്രത്തിനും വേണ്ടിയുള്ള കാറ്റ് ആഫ്രിക്കയിൽ അങ്ങോളമിങ്ങോളം അലയടിക്കുന്ന ഈ അവസരത്തിൽ ക്രിസ്തീയ വിശ്വാസവും മറ്റു മത വിശ്വാസങ്ങളും തമ്മുള്ള ബന്ധം ഊഷ്മളമാക്കണമെന്നും, അല്മായരുടെ പരിശീലനത്തിലും, വൈദികപരിശീലനത്തിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും, വിശ്വാസ പരിശീലനത്തിൽ സാംസ്കാരികാനുരൂപണത്തിന് ശ്രദ്ധിക്കണമെന്നും പറഞ്ഞുവയ്ക്കുന്നു.