മിഷൻ സഭാ പ്രബോധനം 14: Dialoge and Proclamation

Dialoge and Proclamation: Reflections and Orientations on Interreligious Dialogue and the Proclamation of the Gospel.
Instruction, Pontifical Council for Interreligious Dialogue, May 19, 1991.

ജോൺപോൾ രണ്ടാമൻ പാപ്പയുടെ  Redemptoris Missio എന്ന ചാക്രികലേഖനത്തിനുശേഷം മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ മാർഗ്ഗനിർദ്ദേശങ്ങളാണിത്. മാർഗ്ഗരേഖയിൽ കർദ്ദിനാൾ അരിൻസെ ചോദിക്കുന്നു, “മതാന്തര വാദവും മാമ്മോദിസയിലേക്കുള്ള ക്ഷണവും എങ്ങനെയാണ് ഒത്തുപോകുന്നത്.”

സുവിശേഷ പ്രഘോഷണത്തിനും ക്രിസ്തുവിലുള്ള വിശ്വാസത്തിനും മുൻഗണന നൽകിക്കൊണ്ട് മതസൗഹാർദ സംവാദത്തിനുള്ള സഭയുടെ ദൗത്യത്തെയും കടമയെയും മാർഗ്ഗനിർദ്ദേശങ്ങളിൽ എടുത്തു പറയുന്നു. Nostrae Eatate എന്ന പ്രബോധനത്തിനു ശേഷം മതാന്തര സംവാദവും സുവിശേഷ പ്രഘോഷണവും തമ്മിലുള്ള ബന്ധവും അതിന്റെ പ്രാധാന്യവും ഇതിൽ  സഭയുടെ പങ്ക് വളരെ വലുതാണെന്നും മാർഗരേഖ പറയുന്നു. വചനപ്രഘോഷണത്തിനുള്ള മുൻഗണന നിലനിർത്തി കൊണ്ടു തന്നെ പ്രസ്തുത മാർഗരേഖ ഏകപക്ഷീയമായി പറയുന്നു. പ്രശ്ന സങ്കീർണ്ണമായ സാഹചര്യത്തിലും മതാന്തര സംവാദത്തിനുള്ള അവസരം സഭയുടെ ഉത്തരവാദിത്വവും മാറ്റിവയ്ക്കാനാവാത്തതുമാണ്.

സംഭാഷണവും പ്രഘോഷണവുമെന്ന ഈ മാർഗ്ഗരേഖ പ്രേഷിത പ്രവർത്തനങ്ങളിൽ മതാന്തരസംവാദം ഒരു മാർഗ്ഗമായി സ്വീകരിക്കുന്ന ഏവർക്കും ഒരു ചൂണ്ടുപലകയായി നിലകൊള്ളുന്നു. പരിശുദ്ധപിതാവ് പറയുന്നതുപോലെ മതാന്തര സംഭാഷണം സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമാണ്. ഈ സംഭാഷണം പ്രേഷിത പ്രവർത്തനത്തെ എതിർക്കുന്നതല്ല മറിച്ച് പ്രേഷിത പ്രവർത്തനത്തെ പ്രചോദിപ്പിക്കുന്നതും സ്നേഹബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതുമാണ്.