മിഷന്‍ സഭാ പ്രബോധനം 13: Redemptoris Missio

Redemptoris Missio-On the permanent validity of the Church’s missionary mandate. John Paul II, Dec.7, 1990

ഈ ലോകത്തിലെ എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപറയുന്ന വിശുദ്ധ ജോണ് പോൾ രണ്ടാമൻ പാപ്പായുടെ 1990 ഡിസംബർ 7 ന് പുറത്തിറങ്ങിയ ചാക്രിക ലേഖനമാണ് ഇത്‌.
ഈ ആധുനിക ലോകത്തിൽ മിഷൻ പ്രവർത്തനത്തിൽ വരാനിടയുള്ള പ്രതിസന്ധികളെ തുറന്നുകാട്ടുന്ന പാപ്പാ മിഷൻ പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ ഈ ലേഖനത്തിലൂടെ പറഞ്ഞുവെയ്ക്കുന്നു.

മറ്റു മതങ്ങളിലെ നന്മയെ തകർക്കാതെയും,മനുഷ്യ സ്വാതന്ത്ര്യം കുറച്ചു കാണിക്കാതെയും,വിഭിന്നങ്ങളായ സംസ്കാരത്തിന് കോട്ടം വരുത്താത്തതുമായ മിഷൻ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നു പാപ്പ നമ്മെ ഉദ്ബോധിപ്പിക്കുന്നു.മറ്റുള്ളവരുടെ നന്മയെ മിഷൻ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത് സുവിശേഷത്തിന്റെ തനിമ നശിപ്പിക്കുകയില്ലെന്നും,ആത്മാക്കളുടെ രക്ഷയെ പ്രതികൂലമായി ബാധിക്കുകയില്ലെന്നും പാപ്പാ പറയുന്നു.

കലുഷിതമായ ആധുനിക ലോകത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിലും, മറ്റു മതങ്ങളുമായി നടത്തുന്ന സംവാദങ്ങളിലും സഭയെടുക്കേണ്ട കരുതലുകളെ പ്രതിബാധിക്കുന്ന ഈ ലേഖനം ഇന്നും നമ്മുക്ക് വഴികാട്ടിയായി നിൽക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ