ബുർക്കീന ഫാസോയിൽ കാണാതായ വൈദികൻ മരിച്ച നിലയിൽ

ബുർക്കീന ഫാസോയിൽ നിന്നും ചൊവ്വാഴ്ച കാണാതായ കത്തോലിക്കാ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ഫാ. റോഡ്രിഗ് സനോനെയെ ജനുവരി 21 -ന് ബാൻഫോറയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ടൊമൗസെനിയിലെ വനത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെ പ്രാദേശിക ബിഷപ്പ് ലൂക്കാസ് കാൽഫ സനൗ പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.

എല്ലാവരോടും പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ബിഷപ്പ് അറിയിച്ചു. ഫാ. റോഡ്രിഗ് സനോനെയെ ചൊവ്വാഴ്ച മുതലാണ് കാണാതായത്. അദ്ദേഹത്തിൻറെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി, ബുർകിന ഫാസോ മതപരമായ അക്രമങ്ങളുടെയും ഇസ്ലാമിക തീവ്രവാദികളുടെയും കേന്ദ്രമാണ്.

പ്രത്യേകിച്ച് വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കടുത്ത അരക്ഷിതാവസ്ഥയാണ് നേരിടുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 2019 -ലെ റിപ്പോർട്ട് അനുസരിച്ച്, ബുർക്കീനോ ഫാസോ നിവാസികളിൽ 61% മുസ്‌ലിംങ്ങളും 23% ക്രിസ്ത്യാനികളുമാണ്. ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും ലക്ഷ്യമിട്ടുള്ള തീവ്രവാദി ആക്രമണത്തിൽ 2015 മുതൽ ഒരു ദശലക്ഷത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും 1,100 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിരവധി വൈദികരും സമർപ്പിതരും വിശ്വാസികളും ഇസ്ലാമിക തീവ്രവാദികളുടെ തട്ടികൊണ്ട് പോകലിനും കൊലപാതകങ്ങൾക്കും ഇരയായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.