പെറുവിനെ മനസ്സിലാക്കാനുള്ള മാർഗ്ഗങ്ങളാണ് വർണ്ണവ്യത്യാസങ്ങളും ക്രൈസ്തവ വിശ്വാസവും: ആർച്ചുബിഷപ്പ്

പെറുവിനെ അറിയാനും മനസ്സിലാക്കാനുമുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളാണ് വർണ്ണവ്യത്യാസങ്ങളും ക്രൈസ്തവ വിശ്വാസവുമെന്ന് പിയൂറ അതിരൂപതാധ്യക്ഷൻ ആർച്ചുബിഷപ്പ് ജോസ് അന്റോണിയോ എഗ്യൂറൻ അൻസെൽമി. ജൂലൈ 28 -ന് രാജ്യത്തിന്റെ ഇരുന്നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച വേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“സ്പാനിഷ് തദ്ദേശീയർക്കും ആഫ്രിക്കക്കാർക്കുമിടയിൽ നമ്മുടെ രാജ്യം ഒരു ‘സജീവ സമന്വയമാണ്’. വർണ്ണവ്യത്യാസമെന്ന യാഥാർഥ്യം അംഗീകരിക്കാത്തവർ പെറുവിന്റെ സംസ്കാരത്തെയും യാഥാർഥ്യത്തെയും അംഗീകരിക്കുന്നില്ല. അത്തരക്കാരാണ് സംഘർഷങ്ങളും അടിച്ചമർത്തലുകളും നടത്തുന്നത്. ക്രൈസ്തവ വിശ്വാസം നമ്മുടെ ദേശീയ ഐക്യത്തിന്റെ ഘടകമാണ്. സുവിശേഷ പ്രഘോഷണത്തിന്റെ ഊഷ്മളതയിലാണ് നമ്മുടെ ജന്മദേശം ഉണ്ടായത്. വർത്തമാനകാല പ്രശ്നങ്ങൾ ഉണ്ടെങ്കിലും ക്രിസ്ത്യൻ, കത്തോലിക്കാ വിശ്വാസം പെറുവിന്റെ ആത്മാവിന്റെ മുദ്രയാണ്. ഇത് നമ്മുടെ സംസ്കാരത്തിന്റെ മുദ്രയായി മാറിയിരിക്കുന്നു,” -അദ്ദേഹം പറഞ്ഞു.

90 ശതമാനം ജനതയും ക്രൈസ്തവ വിശ്വാസത്തെ തിരിച്ചറിഞ്ഞവരാണെന്നു നാം മറക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.