മാതാവിന്റെ പിറവിത്തിരുനാളിനോട് അനുബന്ധിച്ച് കാശുരൂപങ്ങള്‍ വിതരണം ചെയ്യുന്നു

മാതാവിന്റെ ജനനത്തിരുനാളിന് ഒരുക്കമായി 20 ലക്ഷം കാശുരൂപങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. മിറാക്കുലസ് മെഡല്‍ അസോസിയേഷനാണ് മാതാവിന്റെ ജനനത്തിരുനാളിനോടുള്ള ആദരസൂചകമായി കാശുരൂപങ്ങള്‍ വിതരണം ചെയ്യുന്നത്.

1830-ല്‍ വി. കാതറിന്‍ ലെബോറിന് മാതാവ് പ്രത്യക്ഷപ്പെട്ടു നല്കിയതാണ് ഈ അത്ഭുത കാശുരൂപം. മാതാവ് നിര്‍ദ്ദേശിച്ച മാതൃകയിലാണ് കാശുരൂപം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലോകം മുഴുവനും ഓരോ വ്യക്തികള്‍ക്കും എന്നു പറഞ്ഞാണ് മാതാവ് കാശുരൂപം നല്കിയത്. ഈ കാശുരൂപം ധരിച്ചാല്‍ ആത്മീയവും ഭൗതികവുമായ നിരവധി നന്മകള്‍ ലഭിക്കും എന്നാണ് വിശ്വാസം. മെഡല്‍ ലഭിക്കണമെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന സൈറ്റ് സന്ദര്‍ശിക്കുകയോ ഫോണ്‍ ചെയ്യുകയോ ചെയ്യുക

visit www.AMM.org, or call 1-800-264-MARY (6279)