ജോൺ ഹെൻറി ന്യൂമാന്റെ നാമകരണത്തിനുതകുന്ന അത്ഭുതം

ജോൺ ഹെൻറി ന്യൂമാന്റെ നാമകരണത്തിനായുള്ള രണ്ടാമത്തെ അത്ഭുതവും വത്തിക്കാൻ സ്ഥിരീകരിച്ചു. ഷിക്കാഗോ രൂപത ഇതിനോടകം അംഗീകരിച്ച അത്ഭുതമാണിത്. അതായത് രണ്ടു മൂന്നു കടമ്പകൾ കൂടി കഴിഞ്ഞാൽ തിരുസഭ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കും.

ഇക്കഴിഞ്ഞ നവംബർ മാസത്തിലാണ് ജോൺ ഹെൻറി ന്യൂമാനുമായി ബന്ധപ്പെട്ട രണ്ടാമത്തെ അത്ഭുതം നടന്നത്. ഷിക്കാഗോയിലാണ് അത്ഭുതം നടന്നത്. കോളേജ് വിദ്യാർത്ഥിനി കൂടിയായ പെൺകുട്ടിക്ക് പ്രസവത്തോടനുബന്ധിച്ചുണ്ടായ മരണകാരണമായ ഗുരുതരാവസ്ഥ തരണം ചെയ്യാനായി ഈ പുണ്യാത്മാവിന്റെ മാധ്യസ്ഥം തേടുകയായിരുന്നു. ഉടനടി പെൺകുട്ടി സൗഖ്യം പ്രാപിക്കുകയും ചെയ്തു.

ഈ അത്ഭുതത്തിലൂടെ രണ്ട് ജീവനുകളെയാണ് ഈ പുണ്യാത്മാവ് മരണത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നത്. ജീവിച്ചിരുന്നപ്പോഴും ക്ലേശിക്കുന്നവരോട് പ്രത്യേക കരുണയുള്ള വ്യക്തിയായിരുന്നു അദ്ദേഹം.

വിശ്വാസം തകർച്ച നേരിടുന്ന ഈ കാലഘട്ടത്തിലും പ്രത്യേകിച്ച് അമേരിക്കയിലും വിശ്വാസം പൂർണ്ണമായി നശിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന സംഭവം കൂടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.