ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികൾക്ക് ഫീ റീ ഇംബേഴ്‌സ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം

അഖിലേന്ത്യാ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെടുന്ന ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് കോഴ്‌സ് ഫീസും, ഹോസ്റ്റൽ ഫീസും റീ ഇംബേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേയ്ക്ക് 27വരെ അപേക്ഷിക്കാം.

കോഴ്സ് ഫീസായി 20,000 രൂപയും ഹോസ്റ്റൽ ഫീസായി 10,000 രൂപയുമാണ് നൽകുന്നത്. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ കയറി ഈ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.