എന്താണ് 80/ 20? ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും 7

ജിന്‍സ് നല്ലേപ്പറമ്പില്‍
ജിന്‍സ് നല്ലേപ്പറമ്പില്‍

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 80:20 അനുപാതത്തില്‍ നല്‍കി വരുന്നതിനെയാണ് 80/ 20 എന്ന് വിളിക്കുന്നത്. എന്നുവച്ചാൽ, പദ്ധതികളില്‍ 80 % വിഹിതവും മുസ്ലീങ്ങള്‍ക്കും ബാക്കി കേവലം 20 % മാത്രം മറ്റ് എല്ലാ ന്യൂനപക്ഷങ്ങൾക്കും! മറ്റ് എല്ലാ ന്യൂനപക്ഷങ്ങൾ എന്നാൽ മറ്റ് 5 ന്യൂനപക്ഷ മതവിഭാഗങ്ങള്‍! ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങള്‍!

വൻ അനീതിയാണിത്. 80 % ആനുകൂല്യങ്ങളും ഒരു വിഭാഗത്തിനും അവശേഷിക്കുന്ന 20 % മറ്റ് എല്ലാ മതവിഭാഗങ്ങൾക്കും നൽകുക എന്നതിനേക്കാൾ വലിയ അനീതി എന്താണ്? കേരളാ ന്യൂനപക്ഷ കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയില്‍ 2011-ലെ സെന്‍സസ് വിവരമനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ 54.73 % ഹിന്ദുക്കളും, 26.56 % മുസ്ലീങ്ങളും, 18.38 % ക്രിസ്ത്യാനികളും, 0.01 % സിഖുകാരും, 0.01 % ബുദ്ധമതക്കാരും, 0.01 % ജൈനമതക്കാരുമാണ്. ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ജനസംഖ്യയിലുള്ള വ്യത്യാസം 8.18 %. അപ്പോള്‍ 60:39:1 എന്ന അനുപാതമെങ്കിലും മുസ്ലീം – ക്രിസ്ത്യന്‍ മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി പാലിച്ചുകൊണ്ട് സഹായം നല്‍കുന്നതാണ് നീതി എന്നു കാണാന്‍ സാധിക്കും.

ഇന്ത്യയിൽ ഏറ്റവും അവസാനം നടന്ന സെൻസസ് 2011-ലേതാണ്. ഇനി വരാനിരിക്കുന്നത് 2021-ലാണ്.

ജിന്‍സ് നല്ലേപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.