ആരാണ് ഇന്ത്യയിലെ ന്യൂനപക്ഷം? ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും – 1

ജിന്‍സ് നല്ലേപ്പറമ്പില്‍
ജിന്‍സ് നല്ലേപ്പറമ്പില്‍

1992-ലാണ് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമപ്രകാരം (National Commission for Minorities Act, 1992) ഇന്ത്യയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1993 ഒക്ടോബര്‍ 22-ന് പ്രസിദ്ധീകരിച്ച എക്സ്ട്രാ ഓര്‍ഡിനറി ഗസറ്റിലൂടെ പ്രസ്തുത നിയമത്തിലെ ‘ന്യൂനപക്ഷം’ എന്ന നിര്‍വചനത്തില്‍ വരുന്ന മതവിഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു.

ആരാണ് ഇന്ത്യയിലെ ന്യൂനപക്ഷം? 

അതു പ്രകാരം മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങളാണ് രാജ്യത്ത് ‘ന്യൂനപക്ഷ’ മതവിഭാഗങ്ങള്‍. 2014 ജനുവരി 27-ന് പ്രസിദ്ധീകരിച്ച മറ്റൊരു അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ജൈനവിഭാഗത്തെയും ന്യൂനപക്ഷത്തില്‍ ഉള്‍പ്പെടുത്തി.

2006-ല്‍ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു മാത്രമായി മന്മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍, ന്യൂനപക്ഷ കാര്യ മന്ത്രാലയം (Ministry of Minority Affairs) സ്ഥാപിച്ചു. 2008-ല്‍ കേരളത്തില്‍ പൊതുഭരണ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ സെല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ക്രമേണ ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കപ്പെടുകയും ചെയ്തു. 2014-ല്‍ മാത്രമാണ് കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍ വരുന്നത്. കേരള സര്‍ക്കാരിന്റെ വെബ്സൈറ്റ് ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ രൂപീകരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “As a part of implementing Justice Rajindar Sachar Committee Report and Paloli Muhammed Kutty Committee report, a Minority Cell was constituted under General Administration Department in 2008. Subsequently a Minority Welfare Department was constituted in the State.”  

കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ്   

“രാജ്യത്തെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിച്ച സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും, സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തിലെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിച്ച പാലൊളി മുഹമ്മദ് കുട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടുമാണ് കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് ആരംഭിക്കാനുള്ള പ്രധാന കാരണം!

കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ‘മുസ്ലീം ക്ഷേമവകുപ്പ്’ ആണെന്നു തോന്നിക്കുന്ന രീതിയിലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് തോന്നിയതിനാല്‍ ചില വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നേടാന്‍ ലേഖകന്‍ ശ്രമിക്കുകയുണ്ടായി. ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒളിച്ചുകളി നടത്തിയിട്ടുള്ളതിനാല്‍ കൃത്യമായ വിവരങ്ങള്‍ക്കായി ഇനിയും അപേക്ഷ സമര്‍പ്പിക്കേണ്ടിയിരിക്കുന്നു. എങ്കിലും ലഭ്യമായ വിവരങ്ങള്‍ തന്നെ മാറിമാറി വന്ന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തിന് തെളിവാണ്.

ജിന്‍സ് നല്ലേപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.