ന്യൂനപക്ഷ ആനുകൂല്യം: മുഖ്യമന്ത്രിയുടെ ഇടപെടൽ അഭ്യർത്ഥിച്ചു സീറോമലബാർ ഏകോപന സമിതി

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ വകുപ്പുവഴിയുള്ള ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യുവാൻ അടിയന്തിര നടപടി വേണമെന്ന് സീറോമലബാർ ഏകോപന സമിതി. ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കുന്നതിനു നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മീഷന് പ്രവർത്തന സൗകര്യം ഒരുക്കുവാൻ മുഖ്യമന്ത്രി തയാറാകണം എന്നും സമിതി ആവശ്യപ്പെട്ടു.

കത്തോലിക്കാ കോൺഗ്രസ്, മാതൃവേദി, കെസിവൈഎം, മിഷൻലീഗ്, സിൽസി, പിതൃവേദി, വിൻസെന്റ് ഡി പോൾ സൊസൈറ്റി, കെഎൽഎം തുടങ്ങിയ സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികൾ ചേർന്നാണ് ഈ ആവശ്യം ഉന്നയിച്ചത്. ജെബി കോശി കമ്മീഷന്റെ പ്രവർത്തങ്ങൾക്ക് ആവശ്യമായ ഓഫീസും ജോലിക്കാരെയും നൽകുന്നതിൽ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ചു കെസിവൈഎം സംസ്ഥാന സമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.