ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവവിവേചനം കടുത്ത അനീതി: ജാഗ്രതാ സമിതി

സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും സ്കോ​​​ള​​​ര്‍ഷി​​​പ്പു​​​ക​​​ളി​​​ലും നി​​​ല​​​വി​​​ലു​​​ള്ള 80: 20 എ​​​ന്ന അ​​​നു​​​പാ​​​തം ക്രൈ​​​സ്ത​​​വ​​​ര്‍ക്കു നേ​​​രേയു​​​ള്ള ക​​​ടു​​​ത്ത വി​​​വേ​​​ച​​​ന​​​വും അ​​​നീ​​​തി​​​യു​​​മാ​​​ണെ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ പ​​​ബ്ലി​​​ക്ക് റി​​​ലേ​​​ഷ​​​ന്‍സ്ജാ​​​ഗ്ര​​​താ സ​​​മി​​​തി.

കേ​​​ര​​​ള സ​​​ര്‍ക്കാ​​​രി​​​ന്‍റെ ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​പ്പ് പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളി​​​ലും ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യ ക്രൈ​​​സ്ത​​​വ​​​ര്‍ക്കും മു​​​സ്ലീ​​​ങ്ങ​​​ള്‍ക്കും തു​​​ല്യ പ​​​ങ്കാ​​​ളി​​​ത്ത​​​വും പ്രാ​​​തി​​​നി​​​ധ്യ​​​വും ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ക്രൈ​​​സ്ത​​​വ​​​രു​​​ടെ പി​​​ന്നോ​​​ക്കാ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഉ​​ട​​ൻ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​​തി​​​രൂ​​​പ​​​താ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍സ് ജാ​​​ഗ്ര​​​താ​​​സ​​​മി​​​ത​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ അ​​​തി​​​രൂ​​​പ​​​താ കേ​​​ന്ദ്ര​​​ത്തി​​​ല്‍ കൂ​​​ടി​​​യ അ​​​ല്മാ​​​യ നേ​​​തൃ​​​സം​​​ഗ​​​മം വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ റ​​​വ. ഡോ. ​​​തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സി.​​​ബി.​​​സി.​​​ഐ. അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. വി. ​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വി​​​ഷ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഫാ. ​​​ജെ​​​യിം​​​സ് കൊ​​​ക്കാ​​​വ​​​യ​​​ലി​​​ല്‍, വ​​​ര്‍ഗീ​​​സ് ആ​​​ന്‍റ​​ണി, റോ​​​യി കൊ​​​ട്ടാ​​​ര​​​ച്ചി​​​റ, അ​​​മ​​​ല്‍ സി​​​റി​​​യ​​​ക്ക് എ​​​ന്നി​​​വ​​​ര്‍ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി.പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍സി​​​ല്‍ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി തോ​​​മ​​​സ് പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ജാ​​​ഗ്ര​​​താ സ​​​മി​​​തി കോ​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ ഫാ. ​​​ആ​​​ന്‍റ​​​ണി ത​​​ല​​​ച്ചെ​​​ല്ലൂ​​​ര്‍, പി.​​​ആ​​​ര്‍.​​​ഒ. അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ല്‍, അ​​​ഡ്വ. ജോ​​​ര്‍ജ് വ​​​ര്‍ഗീ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.