മിസിസാഗ രൂപത ഉദ്ഘാടനവും ബിഷപ് മാർ ജോസ് കല്ലുവേലിലിന്‍റെ സ്ഥാനാരോഹണവും 25-ന്

കാ​ന​ഡ​യി​ലെ മി​സി​സാ​ഗ സീ​റോ​ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​വും 25-ന് ​ന​ട​ക്കും. മി​സി​സാ​ഗ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ലി​ൽ രാ​വി​ലെ 9.30-ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർജ്ജ് ആ​ല​ഞ്ചേ​രി സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കും.

മി​സി​സാ​ഗ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ കാ​ന​ഡ​യി​ലെ അ​പ്പ​സ്തോ​ലി​ക് നു​ൺ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ലൂ​യി​ജി ബൊ​ണാ​സി, ടെ​റേ​ന്‍റോ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദ്ദി​നാ​ൾ തോ​മ​സ് കോ​ളി​ൻ​സ്, ക​നേ​ഡി​യ​ൻ ബി​ഷ​പ്സ് കോ​ൺ​ഫ​റ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​റി​ച്ചാ​ർ​ഡ് ഗാ​ഗ്നോ​ൺ, കാ​ന​ഡ​യി​ലെ മു​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മ്മിക​രാ​യി​രി​ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർജ്ജ് ആ​ല​ഞ്ചേ​രി അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. നു​ൺ​ഷ്യോ ആർച്ച്ബിഷപ് ലൂ​യി​ജി ബൊ​ണാ​സി പേ​പ്പ​ൽ സ​ന്ദേ​ശം ന​ല്കും. ക​ർ​ദ്ദി​നാ​ൾ തോ​മ​സ് കോ​ളി​ൻ​സ്, ആ​ർ​ച്ച്ബി​ഷ​പ് റി​ച്ചാ​ർ​ഡ് ഗാ​ഗ്‌​നോ​ൺ, ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, ഫാ. ​ഡാ​രി​സ് മൂ​ല​യി​ൽ, എ​ബ്ബി അലാ​റി​ക്, ഡോ. ​സാ​ബു ജോ​ർ​ജ്ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ബി​ഷ​പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തും. സോ​ണി ക​യാ​ണി​യി​ൽ, ജോ​സ​ഫ് അ​ക്ക​ര​പ്പ​റ്റി​യാ​ക്ക​ൽ എ​ന്നി​വ​ർ ന​ന്ദി​പ​റ​യും.

2015 ഓ​ഗ​സ്റ്റ് ആ​റി​നാണ്‌ കാ​ന​ഡ​യി​ലെ സീ​റോ​ മ​ല​ബാ​ർ അ​പ്പ​സ്തോ​ലി​ക് എ​ക്സാ​ർ​ക്കേ​റ്റി​ന്‍റെ രൂ​പീ​ക​ര​ണം മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. 2018 ഡി​സം​ബ​ർ 22-ന് ​മി​സി​സാ​ഗ​യെ രൂ​പ​ത​യാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഉ​യ​ർ​ത്തി.