മില്യൺ ഐയ്സ് ഷോർട് ഫിലിം ഫെസ്റ്റിവലിൽ മലയാളിക്കു പുരസ്‌കാരം

കാഴ്ച പരിമിതിയുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രൊജക്റ്റ് വിഷന്റെ  ആഭിമുഖ്യത്തിൽ നടത്തിയ മില്യൺ ഐയ്സ് അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം ‘തിയ’ നേടി. ഞായറാഴ്ച വൈകിട്ടു നടന്ന സമ്മേളനത്തിൽ മലയാളിയായ ഡയറക്ടർ ജിതിൻ ജോർജ് പുരസ്കാരം ഏറ്റുവാങ്ങി.

ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് ആണ് സമ്മാനം. ഹൃദ്യമായ ഒരു കഥ പറയുന്ന ഷോർട് ഫിലിം ആണ് തിയ. നേത്ര ദാനത്തിലൂടെ കാഴ്ചയില്ലാത്ത ഒരു പെൺകുട്ടി പ്രശസ്തയായ ഒരു ഫോട്ടോഗ്രാഫർ ആയി മാറിയ കഥയാണ് ഇത്. രണ്ടാം സ്ഥാനം അലക്സ് രാജൻ സംവിധാനം ചെയ്ത വിഴിലി എന്ന ചിത്രവും രാജേഷ് കലാബോറിന്റെ ത്രൂ മൈ ഐസ് എന്ന ചിത്രം മൂന്നാം സ്ഥാനവും നേടി.

നേത്രദാനത്തിന്റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും അത് പ്രോത്സാഹിപ്പിക്കുന്നതിനും ആയി ആണ് ഈ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത് എന്ന് ഫാ . ജോർജ്ജ് കണ്ണന്താനം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.