കുട്ടിയായിരുന്നപ്പോൾ ഉപേക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് ആർമിയിൽ കേണൽ; ഇപ്പോൾ വൈദികാർത്ഥി

“ചാപ്ലെയിൻ എന്ന് പറയുന്നത് ഡോക്ടർമാരെപ്പോലെയാണ്. അവർ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് ഒരിക്കലും മനസ്സിലാകില്ല. രഹസ്യാത്മകത നിറഞ്ഞു നിൽക്കും. എന്നാൽ അവർ വളരെ അത്യവശ്യമുള്ളവരും ആണ്. നമുക്കായി അവർ നിലനിൽക്കുന്നതിൽ നാം സന്തോഷിക്കണം.” മൂന്നു വയസ്സുള്ളപ്പോൾ യുദ്ധത്തിൽ വെച്ച് കുടുംബാങ്ങളെ നഷ്ടപ്പെട്ട് അനാഥനായിത്തീർന്ന കാമറൂൺ എന്ന 50 വയസ്സുകാരൻ വൈദികാർത്ഥി പറയുന്നു.

“എന്നെ എങ്ങനെ കണ്ടെത്തിയെന്ന് എനിക്കറിയില്ല. ഞാൻ ആ ആശുപത്രീയിൽ അവസാനിച്ചു പോകേണ്ടതായിരുന്നു. പക്ഷെ, ഒരു ദത്തെടുക്കുന്ന സംഘടന വഴി ദൈവം എന്നെ വീണ്ടും ജീവിക്കുവാൻ അനുവദിച്ചു.” കാമറൂണ്‍ പറയുന്നു. അമേരിക്കയിൽ നിന്നുള്ള ദമ്പതികൾ അദ്ദേഹത്തെ ദത്തെടുക്കുകയും പഠിപ്പിക്കുകയും ചെയ്തു. അരിസോണയിലെ ഒരു ബാപ്റ്റിസ്റ്റ് കുടുംബത്തിലേക്കെത്തിച്ചേർന്ന കാമറൂൺ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചിരുന്നില്ല. എന്നാൽ ഒരു കത്തോലിക്കാ സ്‌കൂളിലാണ് കുഞ്ഞു കാമറൂണിനെ മാതാപിതാക്കൾ ചേർത്തത്. പഠിക്കുമ്പോൾ സ്‌കൂളിലെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചുതുടങ്ങി. അങ്ങനെ ഇടയ്ക്കെപ്പോഴോ വിശുദ്ധരും ഈശോയുമായി കൂട്ടുകൂടിയ അദ്ദേഹം തികഞ്ഞ കത്തോലിക്കാ വിശ്വാസിയായി മാറി.

പിന്നീട് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ആർമിയിൽ ചേർന്നു. ബോസ്നിയ, അഫ്ഗാനിസ്ഥാൻ, ഇറാക്ക് എന്നിവിടങ്ങളിൽ സേവനം ചെയ്ത കാമറൂൺ സൗത്ത് കൊറിയയിലെ ആളുകളെ സഹായിച്ചു. സഭ എന്ന വലിയ കുടുംബത്തിലെ അംഗമായ അദ്ദേഹം മിലിറ്ററിയിയിലെ ചാപ്ളെയിനായ വൈദികരെ വലിയ ബഹുമാനത്തോടെയായിരുന്നു കണ്ടിരുന്നത്. വിശുദ്ധ ബലിയില്‍ വളരെ ഭക്തിപൂർവ്വം പങ്കെടുത്തിരുന്നു. “ഗാനങ്ങളും വചന പ്രഘോഷണവും ഒക്കെ എന്റെ കണ്ണുകളെ സജലമാക്കാറുണ്ടായിരുന്നു. അതൊക്കെ എത്ര പ്രാധാന്യമുള്ളവയായിരുന്നു എന്ന് നിങ്ങളെ പോലെ ഞാനും അറിഞ്ഞിരുന്നു.” -അദ്ദേഹം പറയുന്നു.

ദൈവത്തിന്റെ വിളി

ഇന്ന് കാമറൂൺ, സെല്ലേഴ്സ് സാൻ ഫ്രാൻസിസ്‌കോ അതിരൂപതയിലെ വൈദികാർത്ഥിയാണ്. ദൈവം വിളിക്കുന്നു എന്ന് തോന്നിത്തുടങ്ങിയ നാളിൽ എന്റെ മനസ്സിൽ രണ്ടു ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇടവകയ്ക്കുവേണ്ടി മരിക്കുവാൻ ഞാൻ തയാറാണോ എന്നും പരിശുദ്ധ കുർബാനയിൽ ഞാൻ വിശ്വസിക്കുന്നുവോ എന്നും. രണ്ടിനും എനിക്ക് ഒരേ ഉത്തരമായിരുന്നു ഉണ്ടായിരുന്നത്. വി. കുർബാന എന്നെ സുഖപ്പെടുത്തിയതും ആശ്വസിപ്പിച്ചിരുന്നതും എങ്ങനെയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു.” 50 -കാരനായ കാമറോൺ പറയുന്നു.

രാജ്യ സുരക്ഷയ്ക്കുവേണ്ടി ആയുധമേന്തിയ കരങ്ങളിൽ ഇനി കർത്താവിന്റെ തിരുശരീരവും തിരുരക്തവും വാഴ്ത്തി വിഭജിക്കപ്പെടും. കാമറൂണിന്റെ വിശ്വാസത്തിലൂടെ അനേകർക്ക് യേശുവിനെ കണ്ടെത്തുവാൻ സാധിക്കട്ടെ.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.