ഗര്‍ഭച്ഛിദ്രം പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് പണമില്ലെന്ന് ആവര്‍ത്തിച്ച് അമേരിക്ക! ഫണ്ട് ചെലവഴിക്കുക, സ്ത്രീകളുടെ ഗര്‍ഭകാല ആരോഗ്യപരിപാലനത്തിന്

ഐക്യരാഷ്ട്ര സഭയുടെ പോപ്പുലേഷന്‍ ഫണ്ടിന് ഈ വര്‍ഷവും അമേരിക്ക പണം നല്‍കില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഗര്‍ഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തില്‍ മയം വരുത്താത്തതാണ് കാരണം. ഇതോടെ 32.5 മില്യണ്‍ ഡോളറാണ് പോപ്പുലേഷന്‍ ഫണ്ടിന് നഷ്ടമായത്. പോപ്പുലേഷന്‍ ഫണ്ട് ഏജന്‍സിയും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

പോപ്പുലേഷന്‍ ഫണ്ട് ഏജന്‍സി ചൈനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ഭ്രൂണഹത്യയും വന്ധീകരണവും ചൈനയുടെ കുടുംബാസൂത്രണ നയങ്ങളുടെ ഭാഗമാണ്. നിലവില്‍ മാറ്റിവെച്ച തുക അന്താരാഷ്ട്ര വികസനത്തിനായുള്ള അമേരിക്കന്‍ ഏജന്‍സിയിലേയ്ക്കാകും നല്‍കുക. ഇത് മെക്‌സിക്കോ സിറ്റി നയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സ്ത്രീകളുടെ ഗര്‍ഭകാലത്തെ ആരോഗ്യ പരിപാലനത്തിനായി ഉപയോഗിക്കുകയും ചെയ്യും.