ഇന്റര്‍നെറ്റില്‍ പരതാനല്ല, മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കാനാണ് കൂടുതല്‍ സമയം ചെലവഴിക്കേണ്ടത്; അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്

ഇന്റര്‍നെറ്റിലല്ല, മുട്ടിന്‍മേല്‍ നിന്നുള്ള പ്രാര്‍ത്ഥനയ്ക്കാണ് ആളുകള്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ‘അറ്റോര്‍ണി ഫോര്‍ ക്രിസ്ത്യന്‍ ആന്‍ഡ് പ്രോ ലൈഫ് ഡിഫന്റിംഗ് ഫ്രീഡം’ (എ.ഡി.എഫ്) സംഗമത്തില്‍ അറ്റോര്‍ണിമാരെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുപരി പെന്‍സ് നടത്തുന്ന ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ ഉന്നയിക്കപ്പെടുന്ന മാധ്യമവിമര്‍ശനങ്ങളെ എങ്ങനെ നേരിടുന്നു എന്ന എ.ഡി.എഫ് പ്രസിഡന്റ് മൈക്കിള്‍ ഫാരിസിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പെന്‍സിന്റെ പ്രസ്താവന.

ഒന്നാമതായി, പ്രാര്‍ത്ഥനയ്ക്ക് കൂടുതല്‍ സമയം കണ്ടെത്തണം. രണ്ടാമതായി, നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി മാത്രമല്ല, ശത്രുക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം. മൂന്നാമതായി, ക്രൈസ്തവരെന്ന നിലയില്‍ മറ്റുള്ളവരോട് ക്ഷമിക്കുന്നതിന് കഴിയണം. ഇത്രയും കാര്യങ്ങള്‍ ജീവിതത്തില്‍ പാലിക്കപ്പെട്ടാല്‍ പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിനെ അതിജീവിക്കാന്‍ ആവശ്യമായ ശക്തി ലഭിക്കുമെന്നും പെന്‍സ് ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.