മൈക്കൽ ഫെൽപ്സിനെ ആത്മഹത്യയിൽ നിന്നു രക്ഷിച്ച പുസ്തകം

നീന്തൽക്കുളത്തിലെ സുവർണ മത്സ്യം മൈക്കൽ ഫെൽപ്സിനെ അറിയാത്തവർ ചുരുക്കമാണ്. ബ്രസീലിലെ റിയോ ഡി ജനീറോയിൽ തന്റെ അഞ്ചാം ഒളിമ്പിക്സ് പൂർത്തിയാക്കുന്ന ഫെൽപ്സാണ് ഇത്തവണ ഉദ്ഘാടനവേളയിൽ അമേരിക്കൻ സംഘത്തിന്റെ പതാകയേന്തിയത്.
അടുത്ത കാലത്തിറങ്ങിയ ESPN ഡോക്മെന്ററിയിൽ, താൻ 2014 ൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായും Rick Warren ന്റെThe Purpose Driven Life എന്ന പുസ്തകമാണ് തന്റെ ജീവിതത്തെ രക്ഷിച്ചതെന്നും വെളിപ്പെടുത്തി. ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ ( 22) അതിൽത്തന്നെ ഏറ്റവും കൂടുതൽ സ്വർണ്ണ മെഡലുകൾ (18) നേടിയ ഇതിഹാസ താരമാണ് ഫെൽപ്സ്. ആസാധാരണമായ വിജയങ്ങൾക്ക് പിന്നിലും മുറിവേറ്റവനായിരുന്നു നീന്തൽകുളത്തിൽ സുവർണചാകര തീർത്ത മൈക്കൽ ഫെൽപ്സ്. ഒൻപതാം വയസ്സിൽ കുടുംബത്തെ ഉപേക്ഷിച്ചു പോയ പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ പ്രായപൂർത്തിയായപ്പോഴും അദ്ദേഹത്തെ വേട്ടയാടി.

2012 ലെ ലണ്ടൻ ഒളിമ്പിക്സിനു ശേഷം വിരമിക്കാൻ തീരുമാനിച്ചപ്പോൾ അതുവരെ തന്റെ വികാരമായിരുന്ന നീന്തലിനപ്പുറം മുന്നോട്ടുള്ള ജീവിതത്തിൽ ലക്ഷ്യം കണ്ടെത്താതെ അലഞ്ഞു. കുടുംബാംഗങ്ങളിൽ നിന്നും തന്റെ പ്രിയപ്പെട്ട കോച്ചിൽ നിന്നും മൈക്കൽ അകന്നു. മദ്യത്തിനും മദിരാശിക്കും അടിപ്പെട്ടു .ഫെൽപ്സിന്റെ കോച്ചായ ബോബ് ബൗമാൻ ഭയപ്പെട്ടതു പോലെ മോശപ്പെട്ട കാര്യങ്ങൾ ഫെൽപ്സിനെക്കുറിച്ചു കേട്ടു തുടങ്ങി. 2014 സെപ്റ്റംബർ 30 ന് മദ്യപിച്ച വാഹനമോടിച്ചതിനു പോലീസ് DUI (Driving Under the Influence ) ചുമത്തി ഫെൽപ്സിനെ പിടികൂടി, 10 വർഷത്തിനിടയിൽ രണ്ടാം തവണയാണ് ഫെൽപ്സ് DUI പിടിയിലായത്. തൽഫലമായി തന്റെ പ്രിയപ്പെട്ടവരെ ദു:ഖിപ്പിക്കുക മാത്രമല്ല തന്റെ വിലപ്പെട്ട സൽപ്പേര് നഷ്ടപ്പെടുത്തുകയും ചെയ്തു.
2014ൽ നീന്തൽ രംഗത്തേക്ക് മടങ്ങി വരാൻ തീരുമാനിച്ചു എങ്കിലും U.S. 2015 World Aquatics Championships ൽ പങ്കെടുക്കാൻ DUI നിയമം മൂലം ഫെൽപ്സിനു സാധിച്ചില്ല. നിരാശക്ക് അടിമപ്പെട്ട് അടുത്ത ദിവസങ്ങളിൽ തന്റെ മുറിയിൽത്തന്നെ ഭക്ഷണം കഴിക്കാതെ ഉറക്കമില്ലാതെ കഴിഞ്ഞുകൂടി . ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നു.അപ്പോഴാണ് സുഹൃത്തും NFL (The National Football League ) കളിക്കാരനുമായ Ray Lewis ഫെൽപ്സിന്റെ സഹായത്തിനെത്തുകയും പോത്സാഹിപ്പിക്കുകയും ഒരു പുനരധിവാസ സെന്ററിൽ പോകാൻ ഉപദേശിക്കുകയും ചെയ്യുന്നത്. ക്രിസ്തുമത വിശ്വാസിയായ റേ ലൂയിസ് ഫെൽപ്സിനു അമേരിക്കൻ മെഗാ ചർച്ച് ബാപ്റ്റിസ്റ്ററ്റ് പാസ്റ്ററായ (mega-church baptist pastor) Rick Warren ന്റെ The Purpose Driven Life എന്ന പുസ്തകം സമ്മാനമായി നൽകി. പുനരധിവാസ കേന്ദ്രത്തിലായ ഫെൽപ്സ് ഈ പുസ്തകം വായിക്കയും തന്റെ ജീവിതത്തിന്റെ ലക്ഷ്യവും അർത്ഥവും വീണ്ടെടുക്കുകയും ചെയ്തു . പുസ്തകം നൽകിയതിനും തന്റെ ജീവിതം രക്ഷിച്ചതിനും ഫെൽപ്സ് നന്ദി പറഞ്ഞതായി ലൂയീസ് പിന്നീട് പറയുകയുണ്ടായി.
The Purpose Driven Life ദൈവത്തെക്കറിച്ചുള്ള അവബോധം ഫെൽപ്സിൽ വളർത്തി. ESPN റിപ്പോർട്ടറോട് ഫെൽപ്സ് പറയുന്നു “ഈ പുസ്തകം എന്നെക്കാൾ മഹത്തരമായ ഒരു ശക്തിയിൽ വിശ്വസിക്കാനും, ഈ ഭൂമിയിൽ എനിക്കായി മാത്രം ഒരു നിയോഗം പൂർത്തീയാക്കാനുംമുണ്ട് എന്ന അവബോധത്തിൽ വളരാന്നും എനിക്ക് ഉത്തേജനം നൽകി”.ഫെൽപ്സ് തുടരുന്നു “എനിക്ക് ഏറ്റവും വലിയ സഹായം ആവശ്യമുള്ള സമയത്തും സന്ദർഭത്തിലും ഈ പുസ്തകം എന്റെ സഹായത്തിനെത്തി” ആത്മഹത്യയിൽ നിന്നു രക്ഷപ്പെടാൻ മാത്രമല്ല വർഷങ്ങളായി ശത്രുതയിലായിരുന്ന ഫെൽപ്സിന്റെ പിതാവുമായി രമ്യതയിൽ ആകാനുംThe Purpose Driven Life നീന്തൽ കുളത്തിലെ സുവർണമത്സ്യത്തെ സഹായിച്ചു.

ജീവിതത്തിൽ Passion കുറഞ്ഞാൽ Purpose നഷ്ടപ്പെടും. Purpose നഷ്ടപ്പെട്ടാൽ ജീവിതത്തിന്റെ Meaning കണ്ടെത്താൻ ബുദ്ധിമുട്ടാവും, അർത്ഥം തരുന്നവനിലേക്ക് തിരിയുന്നതുവരെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.