രാഷ്ട്രീയ നേതാക്കൻമാർ പരിശുദ്ധ അമ്മയാൽ പ്രബുദ്ധരാകണമെന്നു മെക്സിക്കൻ ബിഷപ്പ് കോൺഫറൻസ്

ഭാഷകളുടെയും സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങൾക്കപ്പുറത്ത് പരിശുദ്ധ അമ്മയെ എല്ലായിടത്തും വളരെയധികം സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നതിൽ അഭിമാനിക്കുന്നു. ആരോഗ്യം, സമാധാനം, നീതി, സത്യം എന്നിങ്ങനെ ജനങ്ങളുടെ ജീവിതത്തിനു മൂല്യം നൽകുന്ന ഏതൊരു പൊതു ഔദ്യോഗിക പദവി വഹിക്കുന്നവരും തങ്ങളുടെ ജീവിതത്തിലും സേവനത്തിലും പരിശുദ്ധ അമ്മയെ മാതൃകയാക്കുവാൻ ശ്രദ്ധിക്കണം. മെക്സിക്കൻ ബിഷപ്പ്സ് കോൺഫറൻസ് പറഞ്ഞതാണ് ഇക്കാര്യം.

മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രെസ് മാനുവൽ ലോപസ്‌സുമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നടത്തിയ സംഭാഷണത്തിൽ ഗ്വാഡലൂപ്പ മാതാവിന് ബൈഡന്റെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ടെന്ന് പറഞ്ഞിരുന്നു. മെക്സിക്കോയിലെ സന്ദർശന വേളകളിൽ ഗ്വാഡലൂപ്പ മാതാവിന്റെ തീർത്ഥാടന കേന്ദ്രം സന്ദർശിക്കാറുണ്ടെന്നും തന്റെ മകന്റെ മരണ സമയം ധരിച്ചിരുന്ന ജപമാല ഇപ്പോഴും തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗർഭഛിദ്ര നിയമങ്ങളെ അനുകൂലിക്കുകയും പ്രൊ ലൈഫ് പ്രവർത്തനങ്ങളെ എതിർക്കുകയും ചെയ്യുന്ന ബൈഡന്റെ നിലപാടിനെ സഭ അപലപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മെക്സിക്കൻ കോൺഫെറെൻസിന്റെ പ്രബോധനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.