യേശുവിനായി ഇറങ്ങിത്തിരിക്കുന്ന മെക്‌സിക്കന്‍ മിഷനറിമാരുടെ എണ്ണം വര്‍ദ്ധിക്കുന്നു 

ദൈവവിളികള്‍ കുറയുന്നു എന്ന അഭിപ്രായം നിലനില്‍ക്കുമ്പോഴും യേശുവിനായി ഇറങ്ങിത്തിരിക്കുന്ന മെക്‌സിക്കന്‍ മിഷനറിമാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ് എന്ന് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് പ്രസിഡന്റ് മോണ്‍.ഗിയംപിയട്രോ ദാല്‍ ടോസോ.  മിഷണറി മാസാചരണത്തോടനുബന്ധിച്ച് മെക്‌സിക്കോയില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

‘മിഷന്‍ എന്നു പറയുന്നതു ഭൂതകാലമല്ല, ഇപ്പോഴുള്ള അവസ്ഥയാണ്. മാമ്മോദീസ സ്വീകരിച്ച ഓരോ ക്രിസ്ത്യാനിയും ഒരു മിഷനറി ആകുവാന്‍ വിളിക്കപ്പെട്ടിരിക്കുകയാണ്. മാതൃരാജ്യം ഉപേക്ഷിച്ച് ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് മെക്‌സിക്കോയിലെ മിഷനറിമാര്‍ ഏറ്റെടുത്തിരിക്കുന്നത്.  ആഗോള സുവിശേഷവത്കരണത്തിന് മെക്‌സിക്കന്‍ മിഷ്ണറിമാര്‍ നല്‍കുന്ന സംഭാവന വളരെ വലുതാണ് ‘. അദ്ദേഹം അഭിപ്രായപ്പെട്ടു.

മെക്‌സിക്കന്‍ മിഷനറിമാരില്‍ ധാരാളം പേര്‍ മിഷന്‍ പ്രവര്‍ത്തനത്തിനിടയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എങ്കിലും അതില്‍ തളരാതെ ധാരാളം ആളുകള്‍ യേശുവിനായി മുന്നോട്ട് വരുന്നു എന്നത് ഏറെ അഭിനന്ദാര്‍ഹമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.