ലോകത്ത് കത്തോലിക്കാ സിനിമ പ്രചരിപ്പിച്ചതിന് മെക്സിക്കൻ യുവതിക്ക് അവാർഡ്

ലാറ്റിനമേരിക്കൻ സിനിമകളിലൂടെ കത്തോലിക്കാ മൂല്യങ്ങൾ പ്രചരിപ്പിച്ചതിന് ഇന്റർനാഷണൽ കാത്തലിക് ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടർ മെക്സിക്കൻ ഗാബി ജാക്കോബയ്ക്ക് ‘ഫാമിപ്ലേ അവാർഡ്’ ലഭിച്ചു. സിനിമയിലൂടെ ക്രിസ്തീയ മൂല്യങ്ങൾ പ്രചരിപ്പിക്കാന്‍ ശ്രമിക്കാനും ഓഡിയോ വിഷ്വൽ ഭാഷയിലൂടെ അവ  പ്രോത്സാഹിപ്പിക്കാനും ഇവർ പരിശ്രമിക്കുന്നു.

സിനിമയിലൂടെ ക്രൈസ്തവ മൂല്യങ്ങൾ പകർന്നത് അനേകർക്ക് പ്രചോദനമാകും. ‘അൺ ഡിയോസ് പ്രോഹിബിഡോ’, ‘ലസ് ഡി സോളേഡാഡ്’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പാബ്ലോ മൊറേനോയുടെ സൃഷ്ടികൾ ഫാമിപ്ലേ പ്രത്യേകം പരാമർശിച്ചു. യൂറോപ്യൻ ഡ്രീംസ് ഫാക്ടറി, എച്ച് എം പ്രൊഡക്ഷൻസ്, എൽ റൊസാരിയോ തുടങ്ങിയ സംരംഭങ്ങൾക്കും അവാർഡ് നൽകി.

“എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമാണ് ഈ അവാർഡ്. വളരെ നന്ദിയുണ്ട്. ഈ അവാർഡ് എന്റെ കുടുംബത്തിനും ഭർത്താവിനും മക്കൾക്കും അമ്മയ്ക്കും ഈ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാ ആളുകൾക്കും സമർപ്പിക്കുന്നു. കത്തോലിക്കാ സിനിമയിലൂടെ ലോകമെമ്പാടുമുള്ള 24-ലധികം രാജ്യങ്ങളിൽ ക്രൈസ്തവ മൂല്യങ്ങൾ പങ്കുവെയ്ക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്” – ഗാബി ജാക്കോബ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.