മറ്റുള്ളവർക്ക് സഹായമെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മെക്സിക്കൻ ഇടവക

കോവിഡ് പകർച്ചവ്യാധി മൂലം കഷ്ടത അനുഭവിക്കുന്ന ആളുകളിലേക്ക്‌ സഹായം എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മെക്സിക്കോയിലെ ഇടവക. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട തെക്കൻ മെക്സിക്കോ സിറ്റിയിലെ ഔർ ലേഡി ഓഫ് അസംപ്ഷൻ ഇടവക ദൈവാലയത്തിൽ വിശ്വാസികളാണ് സാധാരണക്കാരായ ആളുകൾക്ക് സഹായമാകുന്നത്.

ഇടവകയുടെ മൈതാനത്താണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ദൈവാലയത്തിന്റെ അതിർത്തിക്കുള്ളിലേയ്ക്ക് കയറുമ്പോൾ തന്നെ കൈകഴുകുവാനും മറ്റും ഉള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിഭവ സമൃദ്ധമായ ഭക്ഷണം ഏറ്റവും മികച്ച രീതിയിൽ പാകം ചെയ്താണ് ആളുകൾക്ക് നൽകുന്നത്. ഒപ്പം രോഗം പകരാതിരിക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളും കർശനമായി തന്നെ ഇവർ സ്വീകരിക്കുന്നു.

ഭക്ഷണം വളരെ നന്നായി പാകം ചെയ്യുന്നവയാണ്. ഞങ്ങൾ ഞങ്ങളുടെ സഹോദരങ്ങൾക്കായി സ്നേഹത്തോടെ ഭക്ഷണം പാകം ചെയ്യുന്നു എന്ന് ഇടവകയിലെ വോളണ്ടീയർ ആയ സൂസന്ന വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.