വനിതാ ജയിലിൽ ക്രിസ്തുമസ് കുർബാനയർപ്പിച്ച് മെക്സിക്കൻ ബിഷപ്പ്

ക്യൂർനാവാക്കയിലെ ബിഷപ്പും മെക്സിക്കൻ എപ്പിസ്കോപ്പിന്റെ സെക്രട്ടറി ജനറലുമായ മോൺസിഞ്ഞോർ റാമോൺ കാസ്‌ട്രോ കാസ്‌ട്രോയുമാണ്‌ ഡിസംബർ 20 -ന് ക്രിസ്തുമസ് കുർബാന അതീവ സുരക്ഷയുള്ള വനിതാ ജയിലിൽ അർപ്പിച്ചത്. തന്റെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് വിശ്വാസിസമൂഹത്തെ ഈ വാർത്ത ബിഷപ്പ്‌ അറിയിച്ചത്.

“മിച്ചാപ്പയിൽ കടുത്ത സുരക്ഷയുള്ള വനിതാ ജയിലിൽ ക്രിസ്തുമസ് കുർബാന അർപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ക്രിസ്തുമസ് കുർബാനയിൽ 125 പേർ പങ്കെടുത്തു. അവരിലൊരാൾ ആദ്യ കുർബാന നടത്തുകയും തൈലാഭിഷേകം എന്ന കൂദാശ സ്വീകരിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഇത് മനോഹരവും അവിസ്മരണീയവുമായ ഒരു അനുഭവമായിരുന്നു” – ബിഷപ്പ് കുറിച്ചു.

ക്യൂർനാവാക്ക രൂപതയുടെ ജയിൽ മിനിസ്ട്രിയിൽ ശുശ്രൂഷ ചെയ്യാൻ ഒരു ചാപ്ലിനും ഉണ്ടെന്ന് ആർച്ചുബിഷപ്പ് വിശദമാക്കി. അവർ ജയിലുകളിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ആത്മീയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ടെന്ന് ബിഷപ്പ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.