2023 -ലെ മെത്രാന്‍ സിനഡിന്റെ മെത്തഡോളജി കമ്മീഷന്‍ അംഗമായി സിസ്റ്റര്‍ ഹെര്‍മെനെഗില്‍ഡ് മകോറോയിയെ നിയമിച്ചു

2023 ഒക്ടോബറില്‍ റോമില്‍ വച്ചു നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ മെത്തഡോളജി കമ്മീഷന്‍ അംഗമായി ദക്ഷിണാഫ്രിക്കയിലെ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ദി പ്രെഷ്യസ് ബ്ലഡ് (സി.പി.എസ്) സഭാംഗമായ സിസ്റ്റര്‍ ഹെര്‍മെനെഗില്‍ഡ് മകോറോയിയെ നിയമിച്ചു.

സിനഡിന്റെ അണ്ടര്‍ സെക്രട്ടറിമാരില്‍ ഒരാളായ സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ടിന്റെ മേല്‍നോട്ടത്തിലുള്ള 9 അംഗ കമ്മീഷനിലേക്കാണ് സിസ്റ്റര്‍ മക്കോറോ നിയമിക്കപ്പെട്ടിരിക്കുന്നത്. സിസ്റ്റര്‍ മക്കോറോക്കു പുറമേ സ്‌പെയിനില്‍ നിന്നുള്ള പ്രൊഫ. ക്രിസ്റ്റീന ഇനോഗെസ്, സിംഗപ്പൂര്‍ സ്വദേശിനിയായ ഡോ. ക്രിസ്റ്റീന ഖെങ് ലി ലിന്‍, ഓസ്‌ട്രേലിയക്കാരി പ്രൊഫ. സൂസന്‍ പാസ്‌കോ എന്നീ വനിതകളും അഞ്ച് പുരുഷന്മാരുമാണ് കമ്മീഷനില്‍ ഉള്ളത്.

പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലത്തില്‍ സിനഡിനു വേണ്ട നടപടികളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവയ്ക്കുക എന്നതാണ് കമ്മീഷന്റെ പ്രധാന കര്‍ത്തവ്യം. മെത്രാന്മാര്‍ക്കു വേണ്ട കൈപ്പുസ്തകത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍, കൂട്ടായ്മകളുടെ സംഗ്രഹം, സുനഹദോസിന്റെ പ്രവര്‍ത്തനരേഖ, അവസാന പ്രമാണരേഖ എന്നിവ തയ്യാറാക്കലാണ് നടപടിക്രമങ്ങളില്‍ ഉള്‍പ്പെടുന്നത്.

അപ്രതീക്ഷിതവും വെല്ലുവിളി നിറഞ്ഞതുമാണ് ദൗത്യമെന്ന് ഒരു അഭിമുഖത്തില്‍ സിസ്റ്റര്‍ ഹെര്‍മെനെഗില്‍ഡ് പറഞ്ഞു. എങ്കിലും തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ സഭ അംഗീകരിക്കുന്നതിന്റെ അടയാളമായിട്ടാണ് ത്രിരാഷ്ട്ര ദക്ഷിണാഫ്രിക്കന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ (എസ്.എ.സി.ബി.സി) മുന്‍ സെക്രട്ടറി ജനറല്‍ കൂടിയായ സിസ്റ്റര്‍ മക്കോറോ തന്റെ പുതിയ നിയമനത്തെ നോക്കിക്കാണുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.