സുവിശേഷം ജീവിതത്തിലാകമാനം വ്യാപിക്കണം: പാപ്പാ

ആഫ്രിക്കയിലെയും മഡഗാസ്ക്കറിലെയും കത്തോലിക്കാ മെത്രാന്മാര്‍ക്ക് പ്രേഷിതശിഷ്യര്‍ എന്ന നിലയിലുള്ള തങ്ങളുടെ സുവിശേഷവത്ക്കരണ ദൗത്യം ശക്തിപ്പെടുത്താന്‍ കഴിയട്ടെയെന്ന് ആശംസിച്ച് ഫ്രാൻസിസ് പാപ്പാ.

സെക്കാം (SECAM) എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന, ആഫ്രിക്കയിലെയും മഡഗാസ്ക്കറിലെയും കത്തോലിക്കാ മെത്രാന്‍സംഘങ്ങളുടെ ചര്‍ച്ചാവേദിയുടെ അമ്പതാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ച്, വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, ഫ്രാന്‍സിസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ട് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ആശംസിക്കുന്നത്.

സുവിശേഷം നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മാനങ്ങളിലും നിറയണമെന്നും അങ്ങനെ സുവിശേഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്കാന്‍ നമുക്ക് സാധിക്കണമെന്നും പാപ്പാ പറയുന്നു. 1969-ലാണ് സെക്കാമിന് (SECAM) തുടക്കം കുറിക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.