ക്രിസ്തുമസ് നക്ഷത്രം നൽകുന്ന സന്ദേശം

ക്രിസ്തുമസ് സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് കടന്നുവരുന്നത്. ഓരോ ക്രിസ്തുമസ് കാലവും ക്രിസ്തുവിനോട് ചേർന്നു നിന്നുകൊണ്ട് പ്രത്യാശ നിറഞ്ഞ ജീവിതം നയിക്കുവാനുള്ള ആഹ്വാനവുമാണ്. ആ ഒരു പ്രത്യാശയിലേയ്ക്ക് നമ്മെ വളർത്തുന്ന നിരവധി സൂചനകൾ നമുക്കു മുന്നിൽ സമ്മാനിച്ചാണ് ക്രിസ്തുമസ് എത്തുന്നത്.

ഡിസംബർ മാസം ആദ്യം തന്നെ, നക്ഷത്രം വീടിന്റെ മുന്നിൽ തൂക്കുന്നവരാണ് നമ്മൾ. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ നക്ഷത്രം എവിടെ നിന്നു വന്നു എന്ന്! എങ്ങനെ വന്നു എന്ന്! നക്ഷത്രത്തിനും പറയാനുണ്ട് ഒരു കഥ; അർത്ഥസമ്പന്നമായ ഒരു കഥ.

ആ കഥ ബൈബിൾ വിവരണങ്ങളിൽ നിന്നു തന്നെയാണ് തുടങ്ങുന്നത്. വി. മത്തായിയുടെ സുവിശേഷം രണ്ടാം അദ്ധ്യായം ഒന്‍പതാം വാക്യത്തിൽ ഇങ്ങനെ പറയുന്ന: “കിഴക്ക് കണ്ട നക്ഷത്രം അവർക്കു മുൻപേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടക്കുന്ന സ്ഥലത്തിനു മുകളിൽ വന്നു നിന്നു. നക്ഷത്രം കണ്ടപ്പോൾ അവർ അത്യധികം സന്തോഷിച്ചു. അവർ ഭവനത്തിൽ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടൊപ്പം കാണുകയും അവനെ കുമ്പിട്ടാരാധിക്കുകയും ചെയ്തു.” അപ്പോൾ നക്ഷത്രം വന്നത് എങ്ങനെ എന്ന് മനസിലായില്ലേ.

ഓരോ നക്ഷത്രവും  ഓരോ സന്ദേശം മുന്നോട്ടുവയ്ക്കുന്നുണ്ട്. അതായത്, യേശു ജനിച്ച സ്ഥലം എവിടെയാണെന്ന് അറിയാതിരുന്ന ജ്ഞാനികൾക്ക് യേശുവിലേയ്ക്ക് വഴികാട്ടിയാകുന്നത് നക്ഷത്രമാണ്. വഴികാട്ടികൾ! നക്ഷത്രങ്ങളെ അങ്ങനെ വിശേഷിപ്പിക്കാം. ക്രിസ്തുമസിന്റെ ഒരുക്കമായി നമ്മുടെ വീടിന്റെ മുന്നിൽ നാം തൂക്കുന്ന ഓരോ നക്ഷത്രവും നമ്മോടു ചോദിക്കുന്നത് ഇതു തന്നെയാണ് – നിനക്ക് ഒരു വഴികാട്ടിയാകാമോ? യേശുവിനെ അന്വേഷിച്ച്, യേശുവിനെ മനസ്സിൽ ആഗ്രഹിച്ച്, അവനിലേയ്ക്ക് എത്തിച്ചേരുവാൻ വഴിയറിയാതെ നിൽക്കുന്ന ഒരുപാട് പേർക്ക് അവനിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുന്ന ഒരു വഴികാട്ടി.

ഈ ക്രിസ്തുമസ് കാലത്ത്, നക്ഷത്രങ്ങൾ നൽകുന്ന ഈ സന്ദേശത്തെ ജീവിതത്തിലേയ്ക്ക് സ്വീകരിച്ചുകൊണ്ട് വഴികാട്ടിയായി മാറുവാൻ നമുക്കോരോരുത്തർക്കും കഴിയട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.