അദ്ധ്വാനത്തിന്റെ പ്രതിഫലം കര്‍ഷകസമൂഹത്തിന് ലഭിച്ചാല്‍ മാത്രമേ കാര്‍ഷികമേഖലയുടെ പുരോഗതി സാധ്യമാകൂ: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

അദ്ധ്വാനത്തിന്റെ പ്രതിഫലം കര്‍ഷകസമൂഹത്തിന് ലഭിച്ചാല്‍ മാത്രമേ കാര്‍ഷിക മേഖലയുടെ പുരോഗതി സാധ്യമാകൂവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷിവകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും നാലാം ദിനത്തിലെ പരിസ്ഥിതി സൗഹാര്‍ദ്ദ ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയും പരിസ്ഥിതിയും അനുബന്ധ കാര്യങ്ങളാണെന്ന തിരിച്ചറിവില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കാന്‍ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും കര്‍ഷകരെ രാജ്യസേവകരായി അംഗീകരിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ നാടിന്റെ വളര്‍ച്ച പൂര്‍ണ്ണമാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്. എം.എല്‍.എ, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ അനിത എസ്.ജെ.സി, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി റവ. ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ലിന്‍സി രാജന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.

പരിസ്ഥിതി സൗഹാര്‍ദ്ദ ദിനത്തോടനുബന്ധിച്ച് കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും സെമിനാറും നടത്തപ്പെട്ടു. കൂടാതെ വനിതകള്‍ക്കായുള്ള ഉള്ളി പൊളിക്കല്‍ മത്സരവും പുരുഷന്മാര്‍ക്കായുള്ള വെയിറ്റ് ബാലന്‍സിംഗ് മത്സരവും നടത്തപ്പെട്ടു. വൈകുന്നേരം ലാവണ്യ മോഹിനി മലയാളിമങ്ക മത്സരവും തുശിമെ കൂന്താരോ നാടന്‍ പാട്ട് ദൃശ്യാവിഷ്‌ക്കാര മത്സരവും കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ്, ഫാര്‍മസി & കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്‌സിംഗും സംയുക്തമായി അവതരിപ്പിച്ച കലാ സന്ധ്യയും നടത്തപ്പെട്ടു.

മേളയുടെ അഞ്ചാം ദിനം സ്വാശ്രയ സംഗമദിനമായിട്ടാണ് ആചരിക്കുന്നത്. രാവിലെ ഇടയ്ക്കാട്ട് മേഖല കലാപരിപാടികളും 12.30 ന് ചമയച്ചെപ്പ് – തിരുവാതിരകളി മത്സരവും 1 മണിക്ക് വെള്ളം നിറയ്ക്കല്‍ മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന സ്വാശ്രയ സംഗമ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ക്ഷീര മൃഗ വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല ക്ഷീര കര്‍ഷക അവാര്‍ഡ് സമര്‍പ്പണവും നടത്തപ്പെടും. കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, ചങ്ങനാശ്ശേരി തഹസില്‍ദാര്‍ ജോര്‍ജ്ജ് കുര്യന്‍, ലാസിം ഫ്രാന്‍സ് സംഘടനാ പ്രതിനിധി കാള്‍ട്ടണ്‍ ഫെര്‍ണ്ണാണ്ടസ്, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ കേന്ദ്രതല പ്രസിഡന്റ് ലിസ്സി ലൂക്കോസ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.30 ന് തരംഗിണി സിനിമാറ്റിക് ഡാന്‍സ് മത്സരവും തുടര്‍ന്ന് താടിക്കാരന്‍ താടി വാലാ മത്സരവും നടത്തപ്പെടും. 6.45 ന് ആലപ്പുഴ മാജിക്ക് വിഷന്‍ അവതരിപ്പിക്കുന്ന ഡ്രാമാറ്റിക് മാജിക്ക് മെഗാഷോ ‘മാജിക്ക് പാലസ്’ അരങ്ങേറും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.