കേരളസഭയിൽ പുതിയൊരു മിഷൻ ചൈതന്യം സൃഷ്ടിക്കാൻ മിഷൻ ലീഗിന് സാധിച്ചു: മാർ മാത്യു മൂലക്കാട്ട്

കേരളസഭയിൽ പുതിയൊരു മിഷൻ ചൈതന്യം സൃഷ്ടിക്കാൻ മിഷൻ ലീഗിന് സാധിച്ചു എന്ന് മാർ മാത്യു മൂലക്കാട്ട്. ജനുവരി 29 -ന് തക്കലയിൽ വച്ചു നടക്കുന്ന ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ ദേശീയതല സമാപനാഘോഷത്തോട് അനുബന്ധിച്ചുള്ള പതാക പ്രയാണയാത്ര, 1947 ഒക്ടോബർ 3 -ന് ചെറുപുഷ്പ മിഷൻ ലീഗ് ഭരണങ്ങാനത്ത് ഉദ്ഘാടനം ചെയ്ത കോട്ടയം രൂപതയുടെ അന്നത്തെ സഹായമെത്രാനായിരുന്ന മാർ തോമസ് തറയിൽ പിതാവിന്റെ കബറിടത്തിൽ നിന്നും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരക്കണക്കിന് മിഷനറിമാരെ സഭക്ക് സംഭാവന ചെയ്ത മിഷൻ ലീഗ്, അതിന്റെ സ്ഥാപനചൈതന്യം കൂടുതൽ പ്രോജ്ജ്വലിപ്പിക്കാൻ ആഹ്വാനം ചെയ്ത മെത്രാപ്പോലീത്ത പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾക്ക് കോട്ടയം അതിരൂപതയുടെ ആശംസകൾ അറിയിച്ചു.

ചെറുപുഷ്പ മിഷൻ ലീഗ് ദേശീയ പ്രതിനിധിയായ ശ്രീ. ജെയിംസ് കൊച്ചുപറമ്പിലാണ് പിതാവിൽ നിന്നും പതാക ഏറ്റുവാങ്ങിയത്. ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വല്ലാർകാട്ടിൽ ആമുഖസന്ദേശം നൽകി. അതിരൂപത പ്രസിഡന്റ് ശ്രീ. അജീഷ് കൊണ്ടാടുംപടവിൽ, വൈസ് ഡയറക്ടർ സി. അനുമോൾ ഒരപ്പാങ്കൽ, ജനറൽ സെക്രട്ടറി ശ്രീ. സജി പഴുമാലിൽ, ജനറൽ ഓർഗനൈസർ ശ്രീ. ബിബിൻ ബെന്നി തടത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.

പതാകപ്രയാണം തിരുവനന്തപുരം പയസ് ടെൻത് ക്നാനായ കത്തോലിക്കാ ശാഖാ ഡയറക്ടർ ഫാ. മിഥുൻ വലിയപുളിഞ്ചാക്കിലിന്റെയും മിഷൻ ലീഗ് പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്ലാറ്റിനം ജൂബിലി സമാപന നഗരിയിൽ ഞായറാഴ്ച രാവിലെ എത്തിച്ചേരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.